തൊടുപുഴ കൊലപാതകം: രണ്ട് പേർ കൂടി കസ്റ്റഡിയിൽ
text_fieldsകടയ്ക്കൽ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലറ എസ്.എസ് ഹൗസിൽ പി.ഡി.പി ഷിബു എന്ന ഷിബു(44), തിരുവനന്തപുരം പൂന്തുറ മാണിക്യവിളാകം സിനി മൻസിലിൽ നിന്ന് കടയ്ക്കൽ തച്ചോണം ലക്ഷംവീടിന് സമീപം വാടകക്ക് താമസിക്കുന്ന അർഷാദ് (38) എന്നിവരെയാണ് ശനിയാഴ്ച പുലർച്ച കല്ലറ, തച്ചോണം എന്നിവിടങ്ങളിൽ നിന്നായി കേസന്വേഷണം നടത്തുന്ന തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സുഹൃത്തുക്കളായ ഷിബുവിനും അർഷാദിനും കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്ത ബന്ധമുണ്ടായിരുന്നതായി പറയുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുമായി ബന്ധപ്പെട്ടായിരുന്നു അടുപ്പം. പി.ഡി.പി പ്രവർത്തകനായിരുന്ന ഷിബു പിന്നീട് മുസ്ലിം ലീഗിലേക്ക് മാറുകയായിരുന്നു. ഇപ്പോൾ ലീഗ് തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗമാണ്. അടുത്തിടെ വഞ്ചനക്കുറ്റം ചുമത്തി പാങ്ങോട് പൊലീസ് ഷിബുവിനെതിരെ കേസെടുത്തിരുന്നു. പണം കൈപ്പറ്റി വഞ്ചിെച്ചന്നാണ് കേസ്. വണ്ണപ്പുറം കേസിൽ നിർണയകമാവുന്ന ഷിബുവിെൻറ േഫാൺ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഒരു സുഹൃത്തുമായുള്ളതാണ് സംഭാഷണം. ഇതിൽ 50,000 രൂപ കടമായി ചോദിച്ച ഷിബു ഒരു ലക്ഷമായി പണം മടക്കി നൽകുമെന്നും ക്രിട്ടിക്കൽ പണിയെടുക്കേണ്ടിവരുെമന്നും സംഭവം സാധ്യമായാൽ സാമ്പത്തികമായി രക്ഷപ്പെടുമെന്നും പറയുന്നുണ്ട്.
അർഷാദ് തച്ചോണത്ത് ഫാത്തിമാ കാറ്ററിങ് എന്ന പേരിൽ സ്ഥാപനം നടത്തിവരുകയായിരുന്നു. മൂന്ന് മാസമായി സ്ഥാപനം പ്രവർത്തിക്കുന്നില്ല. വെള്ളിയാഴ്ച വൈകീട്ട് കല്ലറയിലെത്തിയ പൊലീസ് സംഘം രാത്രി മുഴുവൻ പ്രദേശത്ത് അന്വേഷണം നടത്തിയതിനൊടുവിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിന്ന് കസ്റ്റഡിയിലെടുത്തയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് അറിയുന്നു. കൊലക്ക് കാരണമായ വിവരങ്ങൾ ഇരുവർക്കും അറിയാമെന്നാണ് പൊലീസ് കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
