ഏഴ് വയസുകാരന്‍റെ മരണം: സഹോദരന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് പിതാവിന്‍റെ കുടുംബം
text_fieldsതൊടുപുഴ: കൊല്ലപ്പെട്ട ഏഴ് വയസുകാരന്‍റെ സഹോദരന്‍റെ സംരക്ഷണം ആവശ്യപ്പെട്ട് പിതാവിന്‍റെ കുടുംബം. മൂന്നര വയസുകാ രന്‍റെ സംരക്ഷണ ചുമതല കൈമാറണമെന്ന് ആവശ്യപ്പെട്ട് മുത്തച്ഛൻ ഇടുക്കി ജില്ലാ ശിശു സംരക്ഷണ സമിതിക്ക് കത്ത് നൽകി.
നിലവിൽ അമ്മയുടെ സംരക്ഷണയിലുള്ള ഇളയകുട്ടിയുടെ കാര്യത്തിൽ ആശങ്കയുണ്ട്. കുട്ടിയെ വിട്ടുതരണം. തിരുവനന്തപുരത്തെ കുടുംബ വീട്ടിൽ നിർത്തി കുട്ടിയുടെ പഠനം അടക്കമുള്ള കാര്യങ്ങൾ നോക്കാമെന്നും കത്തിൽ പറയുന്നു.
കാര്യങ്ങൾ അന്വേഷിച്ച് വിവരം കൈമാറാൻ ഇടുക്കി ജില്ലാ ശിശു സംരക്ഷണ സമിതി തിരുവനന്തപുരം യൂനിറ്റിന് കത്തയച്ചു. കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം പ്രാപ്തമാണോ, സംരക്ഷണ ചുമതല ആർക്കായിരിക്കും അടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് കൈമാറാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
കുട്ടിയെ കൈമാറുന്ന കാര്യത്തിൽ അമ്മയുടെ നിലപാടും സംരക്ഷണസമിതി തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
