യു.ഡി.എഫ് അവിശ്വാസത്തിന് ബി.ജെ.പി പിന്തുണ; െതാടുപുഴയിൽ എൽ.ഡി.എഫ് പുറത്ത്
text_fieldsതൊടുപുഴ: നഗരസഭയിൽ എൽ.ഡി.എഫ് പുറത്ത്. യു.ഡി.എഫ് അവിശ്വാസത്തെ ബി.ജെ.പിയും പിന്തു ണച്ചതോടെയാണ് ആറുമാസം പ്രായമായ ഇടതു ഭരണത്തിന് അവസാനമായത്. യു.ഡി.എഫിലെ 14ഉം ബി. ജെ.പിയിലെ എട്ടും ഉൾപ്പെടെ 22 പേർ പ്രമേയത്തെ അനുകൂലിച്ചു. എൽ.ഡി.എഫ് വോെട്ടടുപ്പിൽനിന്ന് വിട്ടുനിന്നു. വൈകിയെത്തിയതിനാൽ സി.പി.എം കൗണ്‍സിലർ സബീന ബിഞ്ചുവിന് പ്രവേശനം അനുവദിക്കാഞ്ഞതിനാൽ ചര്‍ച്ചയില്‍ പങ്കെടുക്കാനായില്ല.
ആറുമാസം മുമ്പ് യു.ഡി.എഫ് ധാരണയനുസരിച്ച് മുസ്ലിംലീഗിെല സഫിയ ജബ്ബാർ രാജിവെച്ചതോടെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അംഗമായ വൈസ് ചെയർമാൻ സുധാകരൻ നായരുടെ വോട്ട് അസാധുവാകുകയും തുല്യവോട്ട് ലഭിച്ചതോടെ നറുക്കെടുപ്പിൽ ഇടത് കൗൺസിലർ മിനി മധു അധ്യക്ഷയാവുകയുമായിരുന്നു. പുതിയ അധ്യക്ഷയെ തെരഞ്ഞെടുക്കും വരെ വൈസ് ചെയര്മാൻ മുസ്ലിംലീഗിലെ സി.കെ. ജാഫറിനാകും ചുമതല. ശബരിമലയില്‍ ഹിന്ദുവികാരം വ്രണപ്പെടുത്തിയ സര്‍ക്കാർ നിലപാടില്‍ പ്രതിഷേധിച്ചാണ് അവിശ്വാസത്തെ പിന്തുണച്ചതെന്ന് ബി.ജെ.പി ഇടുക്കി ജില്ല പ്രസിഡൻറ് ബിനു ജെ. കൈമൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
