ഏഴുവയസ്സുകാരെൻറ മാതാവും അനുജനും അഭയകേന്ദ്രത്തിൽ
text_fieldsതൊടുപുഴ: ക്രൂരമർദനത്തിനിരയായി മരിച്ച ഏഴുവയസ്സുകാരെൻറ മാതാവിെൻറ മൊഴി മജി സ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്താൻ പൊലീസ്. ഇതിന് നടപടി ആരംഭിച്ചതായി അന്വേഷണ സംഘം അറിയിച്ചു. നേരത്തേ ആശുപത്രിയിലെത്തി മാതാവിെൻറ മൊഴി രേഖപ്പെടുത്തിെയങ്കിലു ം വിശദ മൊഴിയെടുത്തിരുന്നില്ല.
മകനെ ക്രൂരമായി ആക്രമിച്ച തെൻറ ആൺസുഹൃത്ത് അരുൺ ആനന്ദിനെ സംരക്ഷിക്കുന്ന നിലപാടിലായിരുന്ന യുവതി പിന്നീട് പൊലീസിന് മുന്നിൽ ഇയാൾക്കെതിരെ തിരിഞ്ഞു. ഭയം മൂലമാണ് കുട്ടികളെ ഉപദ്രവിക്കുന്നത് തടയാതിരുന്നതെന്നതടക്കം സഹതാപാർഹമായ നിലപാട് ഇവർ സ്വീകരിച്ചതോടെയാണ് കേസ് അരുണിനെതിരെ മാത്രമായത്. ആശുപത്രിയിൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴിയിൽ അരുൺ കുട്ടികളെയും തന്നെയും മർദിച്ചിരുന്നതായും യുവതി പറഞ്ഞിരുന്നു.
വിശദ ചോദ്യംചെയ്യലിന് ശേഷം യുവതിക്കെതിരെ കൂടി കേസ് എടുക്കാനും സാധ്യതയുണ്ട്. ഇത് മൊഴിയെയും പൊലീസ് നിഗമനങ്ങളെയും ആശ്രയിച്ചാകും. അമ്മയെയും ഇളയ കുഞ്ഞിനെയും അമ്മൂമ്മെയയും ഏഴുവയസ്സുകാരെൻറ സംസ്കാരച്ചടങ്ങുകൾക്ക് ശേഷം ശനിയാഴ്ച രാത്രി 11.30ഓടെ കട്ടപ്പനയിലെ അഭയകേന്ദ്രത്തിലേക്ക് പൊലീസ് മാറ്റി. മൊഴിയെടുക്കുന്നത് ഇവിടെയായേക്കും.
അതിനിടെ, ഇളയ കുട്ടിയുടെ സംരക്ഷണച്ചുമതല ആവശ്യപ്പെട്ട് യുവതിയുടെ മരിച്ച ഭർത്താവിെൻറ പിതാവ് ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചു. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന് അരുൺ ആനന്ദിനെതിരെ പൊലീസ് പോക്സോ ചുമത്തിയിരുന്നു. ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയതായി തൊടുപുഴ സി.ഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
