Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മർദനമേറ്റ് കുട്ടി മരിച്ച സംഭവം: നോട്ടീസയക്കാൻ ഹൈകോടതി നിർദേശം

text_fields
bookmark_border
thodupuzha-boy
cancel
camera_alt???????????????? ???????????? ?????????????????? ???????????????? ???????? ????????????? ?????????? ?????????? ??????????? ?????????? ??????????????????????????????? ????? ????????????????????? ????????????

കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തി​​െൻറ മർദനമേറ്റ് ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ എട ുത്ത കേസിൽ എതിർകക്ഷികളായ സർക്കാറിനും ഡി.ജി.പിക്കും ഇടുക്കി ജില്ല പൊലീസ് മേധാവിക്കും വനിത ശിശുക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറിക്കും നോട്ടീസയക്കാൻ നിർദേശം.

ഹരജിയിൽ നാലാഴ്ചക്കകം സർക്കാർ മറുപടി നൽകണം. ഏഴുവയസ്സുകാരൻ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന മാധ്യമവാർത്തകളെത്തുടർന്ന് ജസ്​റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്​റ്റിസിന് എഴുതിയ കത്തിനെത്തുടർന്നാണ് ഹൈകോടതി വിഷയം സ്വമേധയാ പരിഗണിക്കാൻ തീരുമാനിച്ചത്. കുട്ടി കഴിഞ്ഞ ദിവസം മരിച്ചത് ഇന്നലെ ഹരജി പരിഗണനക്കെടുത്തപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചു. പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാൾ റിമാൻഡിലാണെന്നും ബോധിപ്പിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thodupuzha boy murder- Highcourt- Kerala news
Next Story