Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുട്ടിയെ ...

കുട്ടിയെ തൂക്കിയെടുത്ത്​ വലിച്ചെറിഞ്ഞു; ദേഷ്യം അടങ്ങുംവരെ തല്ലിച്ചതച്ചു

text_fields
bookmark_border
കുട്ടിയെ  തൂക്കിയെടുത്ത്​ വലിച്ചെറിഞ്ഞു; ദേഷ്യം അടങ്ങുംവരെ തല്ലിച്ചതച്ചു
cancel

തൊടുപുഴ: ഏഴു വയസ്സുകാരനെ അതിക്രൂരമായി മർദിച്ച സംഭവം മനുഷ്യ മനഃസാക്ഷിയെ ​െഞട്ടിക്കുന്നത്​. സംഭവവുമായി ബന്ധപ ്പെട്ട്​ മാതാവിനൊപ്പം താമസിക്കുന്ന തിരുവനന്തപുരം നന്ദൻകോട് സ്വദേശി അരുൺ ആനന്ദ്​ അറസ്​റ്റിലായെങ്കിലും കുട് ടി അതിഗുരുതരാവസ്​ഥയിൽ ആശുപത്രിയിൽ ജീവനുമായി മല്ലിടുകയാണ്​. പ്രതി കുട്ടിയെ തൂക്കിയെടുത്ത്​ എറിഞ്ഞപ്പോഴാണ് ​ ഗുരുതര പരി​േക്കറ്റത്​.

പൊലീസ്​ പറയുന്നതിങ്ങനെ: സംഭവം നടന്ന ബുധനാഴ്​ച അർധരാത്രി അരുണും കുട്ടികളുടെ മാത ാവുംകൂടി തൊടുപുഴയിൽ ഭക്ഷണം കഴിക്കാൻ പോയി. പുലർച്ച മൂന്നോടെയാണ്​ ഇവർ തിരിച്ചെത്തിയത്​. ഭക്ഷണം കഴിക്കാതെ ഉറങ്ങിയതിനാൽ കുട്ടികളെ വിളിച്ചെഴുന്നേൽപിച്ചു. അതിനിടെ ഇളയകുട്ടി ഉറക്കത്തിൽ മൂത്രമൊഴിച്ചതുകണ്ട്​ അരുൺ ദേഷ്യപ്പെട്ടു. കട്ടിലിൽ കിടന്നുറങ്ങിയ മൂത്തകുട്ടിയെ തൊഴിച്ചു താഴെയിട്ടു. ഇളയകുട്ടിയെ എന്തുകൊണ്ട്​ വിളിച്ചുകൊണ്ടുപോയി മൂത്രമൊഴിപ്പിച്ചി​ല്ല എന്ന്​ ചോദിച്ചായിരുന്നു മർദനം.

നിലവിളിച്ച കുട്ടിയെ ഇരുകൈകളിലും തൂക്കിയെടുത്ത്​ ഭിത്തിയുടെ മൂലയിലേക്ക്​ വലിച്ചെറിഞ്ഞു. ഷെൽഫി​​െൻറ മൂലയിലും ഭിത്തിയിലും ഇടിച്ച്​ നിലംപൊത്തിയ കുട്ടിയുടെ തലയോട്ടി പൊട്ടി. പിന്നീട്​ എഴുന്നേൽപിച്ച്​ ഭിത്തിയിൽ തലചേർത്ത് ഇടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ദേഷ്യം അടങ്ങുംവരെ തല്ലിച്ചതക്കുകയും ​െചയ്​തു. ഇടക്ക്​ കുട്ടിയുടെ ബോധം നഷ്​ടപ്പെട്ടു. അതിനിടെ, തടസ്സംപിടിക്കാനെത്തിയ മാതാവി​​െൻറ മുഖത്തും ഇടിച്ചു. അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് മാതാവ്​ കരഞ്ഞ്​ പറഞ്ഞതിനെ തുടർന്നാണ് അരുൺ സമ്മതിച്ചത്​. മുറിക്കുള്ളിലെ രക്തം കഴുകി വൃത്തിയാക്കിയ ശേഷമാണ് രണ്ടുപേരും കാറിൽ പരിക്കേറ്റ കുട്ടിയുമായി തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിയത്.

കുട്ടി കട്ടിലിൽനിന്ന്​ വീണതാണെന്നായിരുന്നു ഡോക്ടറോട് പറഞ്ഞത്​. ആശുപത്രി അധികൃതർ തൊടുപുഴ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി വിവരങ്ങൾ തിരക്കിയെങ്കിലും കട്ടിലിൽനിന്ന്​ വീണ് പരിക്കേറ്റതാണെന്ന മൊഴിയിൽ ഇവർ ഉറച്ചുനിന്നു. നില ഗുരുതരമെന്നുകണ്ട്​ പൊലീസ്​ സഹായത്തോടെ ആംബുലൻസിൽ കുട്ടിയെ കോലഞ്ചേരിയിലേക്ക്​ മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയോട്ടിക്ക് മുറിവ് സംഭവിച്ചിട്ടുണ്ടെന്നും മർദിച്ചതാകാൻ സാധ്യതയുണ്ടെന്നും വ്യക്തമായി. ഈ വിവരം ​െപാലീസിനെയും എറണാകുളം, ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെയും അറിയിച്ചു.

തുടർന്നാണ്​ തൊടുപുഴ പൊലീസ് അരുണിനെ കസ്​റ്റഡിയിലെടുത്തത്​. കൂടുതൽ ചോദ്യം​െചയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു​.കുട്ടികളുടെ മാതാവും ആദ്യഘട്ടത്തിൽ ഇയാൾ കുട്ടിയെ മർദിച്ചതായി മൊഴി നൽകിയിരുന്നില്ല. പൊലീസുകാർ അയൽവാസികളോടൊപ്പമെത്തി വീട്ടിൽ തനിച്ചായിരുന്ന ഇളയ കുട്ടിയോട്​ കാര്യങ്ങൾ ചോദിച്ചറിഞ്ഞപ്പോഴാണ്​ വിവരങ്ങൾ വ്യക്തമായത്​. ജ്യേഷ്​ഠനെ മർദിച്ചതായി ഇളയകുട്ടി​ ജില്ല​ ചൈൽഡ്​ ​െ​പ്രാട്ടക്​ഷൻ യൂനിറ്റിന്​ മൊഴി നൽകിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thodupuzhakerala newsmalayalam newsboy attack
News Summary - thodupuzha boy attack- kerala news
Next Story