ഏഴുവയസ്സുകാരെൻറ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു
text_fieldsകോലഞ്ചേരി: തൊടുപുഴയിൽ അമ്മയുടെ ആൺസുഹൃത്തിെൻറ ക്രൂരമർദനത്തിനിരയായ ഏഴുവയസ്സുകാരെൻറ ആരോഗ്യനില അതീവഗുരുത രമായി തുടരുന്നു. തലച്ചോറിെൻറ പ്രവര്‍ത്തനത്തില്‍ പുരോഗതിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഇന്നലെ മുതല്‍ ദ്രവരൂപത്തിലൂള്ള ഭക്ഷണം ട്യൂബിലൂടെ കൊടുക്കുന്നുണ്ട്. നിർഭാഗ്യകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് ഗുരുത രാവസ്ഥയിലുള്ള കുട്ടിയെ ആശുപത്രിയില്‍ സന്ദർശിച്ചശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നു.
ക ോലഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ജീവൻ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് നിലനിർത്തുന ്നത്. മരുന്നുകളോട് കുട്ടി പ്രതികരിക്കുന്നില്ല. മസ്തിഷ്കത്തിെൻറ പ്രവർത്തനവും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില് ല. ആന്തരിക അവയവങ്ങളുടെ പ്രവർത്തനവും നിലയ്ക്കുന്ന സ്ഥിതിയാണ്. ആന്തരിക രക്തസ്രാവവും സ്ഥിതി ഗുരുതരമാക്കുന്നുണ്ട്.
ചൊവ്വാഴ്ച ആശുപത്രിയിലെത്തുന്ന മെഡിക്കൽ ബോർഡ് വെൻറിലേറ്റർ മാറ്റുന്നതടക്കുമുള്ള കാര്യങ്ങൾ തീരുമാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് വി.എം. സുധീരൻ, പി.ടി. തോമസ് എം.എൽ.എ, എൽദോ എബ്രഹാം എം.എൽ.എ, സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് തുടങ്ങി നിരവധി പേർ ഇന്നലെ കുട്ടിയെ സന്ദർശിച്ചു.
സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി
കോലഞ്ചേരി: രണ്ടാനച്ഛെൻറ ക്രൂരപീഡനങ്ങൾക്കിരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന ഏഴു വയസ്സുകാരെൻറ ചികിത്സക്ക് സർക്കാർ സാധ്യമായതെല്ലാം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോലഞ്ചേരി മെഡിക്കൽ കോളജിൽ വെൻറിലേറ്ററിൽ കഴിയുന്ന ബാലനെ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുഞ്ഞിെൻറ ആരോഗ്യനില അതീവ അപകടാവസ്ഥയിലാണെന്നാണ് ചികിത്സിക്കുന്ന ഡോക്ടർമാർ പറഞ്ഞത്. മരുന്നുകളോട് പ്രതികരിക്കുന്നില്ല. തലച്ചോറിെൻറ പ്രവർത്തനം പൂർണമായും നിലച്ച മട്ടാണ്. ഈ സാഹചര്യം വേദനാജനകമാണ്. സംഭവത്തിന് പിന്നിലുള്ളവർക്ക് കൃത്യമായ ശിക്ഷ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാവിലെ 9.45 ഓടെ സി.പി.എം ജില്ല സെക്രട്ടറി സി.എൻ. മോഹനനോടൊപ്പം ആശുപത്രിയിൽ എത്തിയ മുഖ്യമന്ത്രി ആശുപത്രി സെക്രട്ടറി ജോയി.പി.ജേക്കബ്, കുട്ടിയെ ചികിത്സിക്കുന്ന ന്യൂറോ വിഭാഗം മേധാവി ഡോ: ജി.ശ്രീകുമാർ എന്നിവരുമായി അര മണിക്കൂറോളം സംസാരിച്ചു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന കുട്ടിയെയും സന്ദർശിച്ചാണ് മടങ്ങിയത്.
അംഗീകരിക്കാൻ കഴിയാത്ത ക്രൂരത -സുധീരൻ
കോലഞ്ചേരി: മനുഷ്യത്വമുള്ളവർക്ക് അംഗീകരിക്കാൻ കഴിയാത്ത ക്രൂരതയാണ് തൊടുപുഴയിലെ പിഞ്ചുബാലന് നേരെ നടന്നതെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. തൊടുപുഴയിൽ മാതാവിെൻറ ആൺ സുഹൃത്തിെൻറ മർദനമേറ്റ് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില ന്യൂറോ ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ വിഷയം ഗൗരവമായി കാണുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉൾക്കൊള്ളുന്നു. എങ്കിലും മദ്യവും മറ്റ് ലഹരി വസ്തുക്കളും സുലഭമായി ഒഴുകുമ്പോൾ ഇത് എങ്ങനെ കേരളത്തിൽ ഉണ്ടാകാതിരിക്കും എന്ന് അദ്ദേഹം ചോദിച്ചു. കേരളം മദ്യത്തിെൻറയും മയക്കുമരുന്നിെൻറയും ഹബ്ബായി മാറിയിരിക്കുന്നു. മദ്യനയത്തിെൻറ കാര്യത്തിൽ സർക്കാർ നടപടികൾ തിരുത്താൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ടി. തോമസ് എം.എൽ.എ, ജോണി നെല്ലൂർ, ഡീൻ കുര്യാക്കോസ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
