തെറ്റുപറ്റി, എതിർക്കാനായില്ലെന്ന് കുട്ടിയുടെ മാതാവ്
text_fieldsതൊടുപുഴ: ‘തെറ്റുപറ്റിപ്പോയി, അതിെൻറ ദുരിതമനുഭവിക്കുന്നത് മകനും. ആ സമയത്ത് എ നിക്ക് ഒന്നും ശബ്ദിക്കാനായില്ല...’ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന കുട്ടിയുട െ മാതാവിെൻറ വാക്കുകൾ...
‘അവനെ ആശുപത്രിയിലെത്തിച്ചപ്പോൾ കട്ടിലിൽനിന്ന് വീണെന ്ന് ഡോക്ടറോട് കള്ളം പറയേണ്ടിവന്നു. പേടികൊണ്ടായിരുന്നു ഇത്. ഇതു പറയുമ്പോൾ അരുൺ അടുത ്തുണ്ടായിരുന്നു. ആംബുലൻസിൽ കോലഞ്ചേരി ആശുപത്രിയിൽ വന്നപ്പോഴും ഒപ്പമുണ്ടായിരുന്ന ു. എെൻറയും മക്കളുടെയും സുരക്ഷിതത്വംകൂടി കണക്കിലെടുത്താണ് അരുണിെൻറ ഉപദ്രവങ ്ങളെക്കുറിച്ച് പറയാതിരുന്നത്. അരുണിനെ രക്ഷിക്കാനല്ല ശ്രമിച്ചത്. എെൻറ കുഞ്ഞിനെ ര ക്ഷിക്കാനാണ് നോക്കിയത്. കുഞ്ഞിന് ഒന്നും സംഭവിക്കരുതെന്നു മാത്രമാണ് മനസ്സിലുണ്ടായിരുന്നത്’ -അവർ പറഞ്ഞു.
‘എെൻറ മക്കൾക്കിപ്പോൾ എന്നെ പേടിയാണ്. ഇളയ മകൻ ആശുപത്രിയിൽവെച്ച് കണ്ടിട്ട് അരികിലേക്കു വരാൻപോലും തയാറായില്ല. എന്നെ എെൻറ കുട്ടികളിൽനിന്ന് അകറ്റാനാണ് അരുൺ ശ്രമിച്ചതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല. ‘ഭർത്താവിെൻറ മരണശേഷം കുട്ടികൾക്ക് അച്ഛെൻറ വേർപാടിെൻറ വിഷമം മാറ്റാനായി അളവിലധികം ലാളന നൽകി. എന്നാൽ, അരുണിനൊപ്പം താമസമായതോടെ അയാളുടെ നിർബന്ധപ്രകാരം ലാളിക്കുന്നത് കുറച്ചു. ആൺകുട്ടികളാണ് അവരെ ഒരുപാട് ലാളിച്ചാൽ കാര്യശേഷിയില്ലാത്തവരായി പോകുമെന്നാണ് അയാൾ പറഞ്ഞിരുന്നത്’.
‘മക്കളെ ഒറ്റക്ക് വീട്ടിലിരുത്തണം, എന്നാലേ അവർക്ക് ധൈര്യം വരൂ എന്നു പറഞ്ഞാണ് കഴിഞ്ഞദിവസം അവരെ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പോയത്. തിരിച്ച് വീട്ടിലെത്തിയപ്പോൾ ഇളയമകൻ കിടക്കയിൽ മൂത്രമൊഴിച്ചത് ശ്രദ്ധയിൽപെട്ടതോടെ, മൂത്തമകനെ വിളിച്ചുണർത്തി ദേഷ്യപ്പെടുകയും ഉപദ്രവിക്കുകയുമായിരുന്നു. ഭ്രാന്തമായ അവസ്ഥയിലായിരുന്നു അരുൺ. പേടിയോടെ മാറിനിൽക്കാനേ കഴിഞ്ഞുള്ളൂ. എെൻറ ബുദ്ധിയില്ലായ്മയാണ് മകന് ഇങ്ങനെയൊരു അവസ്ഥ വരുത്തിയത്...’. ബി.ടെക് ബിരുദധാരിയാണ് യുവതി.
തെളിവെടുപ്പിനെത്തിച്ചപ്പോൾ കൂക്കിവിളി; ആക്രോശം
തൊടുപുഴ: ഏഴുവയസ്സുകാരനെ അതിക്രൂരമായി മർദിച്ച് തലയോട്ടി പൊട്ടിച്ച അരുൺ ആനന്ദിനെ കുമാരമംഗലത്തെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ കൂക്കിവിളിയും ആക്രോശവുമായി നാട്ടുകാർ. ശനിയാഴ്ച രാവിലെ 11ഒാടെ തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസിെൻറ നേതൃത്വത്തിലെ സംഘമാണ് സംഭവം നടന്ന കുമാരമംഗലത്തെ വീട്ടിൽ ഇയാളെ എത്തിച്ചത്.
പ്രതിയെ തെളിവെടുപ്പിനെത്തിക്കുന്നതറിഞ്ഞ് വീടിെൻറ പരിസരത്തും റോഡരികിലുമായി ഒേട്ടറെപ്പേർ തടിച്ചുകൂടി. സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ പൊലീസിനെയും വിന്യസിച്ചിരുന്നു.
പൊലീസ് വാഹനത്തിൽനിന്ന് പ്രതിയെ ഇറക്കിയപ്പോൾ സ്ഥലത്ത് തടിച്ചുകൂടിയവർ കൂക്കിവിളി തുടങ്ങി. പൊലീസിെൻറ ചോദ്യങ്ങൾക്കെല്ലാം ഓർമയില്ലെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും തെളിവുകൾ നിരത്തിയതോടെ പറഞ്ഞുതുടങ്ങി. കുട്ടിയെ ആക്രമിച്ചവിധം വിശദീകരിച്ചു. കുഞ്ഞിനെ തൊഴിക്കുകയും എടുത്തെറിയുകയും നിലത്തിട്ടുചവിട്ടുകയും ചെയ്തതായി സമ്മതിച്ചു. ഭിത്തിയിലും നിലത്തും ഏഴുവയസ്സുകാരെൻറ ശരീരത്തിൽനിന്ന് തെറിച്ച രക്തപ്പാടുകളുണ്ട്. രക്തം കഴുകിവൃത്തിയാക്കാൻ ശ്രമിച്ചതിെൻറ ലക്ഷണവും കാണാം.
ഡിവൈ.എസ്.പിക്ക് പുറെമ സി.ഐ അഭിലാഷ് ഡേവിഡ്, പ്രിൻസിപ്പൽ എസ്.ഐ എ.പി. സാഗർ എന്നിവരുടെ നേതൃത്വത്തിൽ അരമണിക്കൂറോളം തെളിവെടുത്ത ശേഷം പ്രതിയുമായി പൊലീസ് സംഘം വീടിന് പുറത്തേക്കിറങ്ങി. അപ്പോൾ വീടിനു മുന്നിൽ സ്ത്രീകൾ അടക്കമുള്ളവർ തിങ്ങിനിറഞ്ഞു. അവർ അസഭ്യവർഷവുമായി ഒാടിയടുത്തു. കൂകി വിളിക്കുകയും പ്രതിയെ ജീപ്പിൽ കയറ്റാൻ ശ്രമിക്കവെ കൈയേറ്റത്തിനും ശ്രമമുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
