ഏഴുവയസ്സുകാരെൻറ മരണം: പ്രതിയെ പോക്സോ കേസിൽ വിട്ടുകിട്ടാൻ കോടതിയിൽ അപേക്ഷ
text_fieldsതൊടുപുഴ: ഏഴുവയസ്സുകാരനെ ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തിയ മാതാവിെൻറ ആൺസുഹൃത്ത് അരുൺ ആനന്ദിനെ നാലു വയസ്സുകാരനായ ഇളയ കുട്ടിക്കെതിരായ ലൈംഗികാതിക്ര മ കേസിൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകി.
മുട്ട ത്തെ പ്രത്യേക പോക്സോ കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ തൊടുപുഴ സി.ഐ അഭിലാഷ് ഡേവിഡാണ് തിങ്കളാഴ്ച അപേക്ഷ നൽകിയത്. അപേക്ഷ പരിഗണിച്ച ജഡ്ജി കെ.കെ. സുജാത തീരുമാനമെടുക്കുന്നതിന് പ്രതിയെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ടു. പ്രോസിക്യൂഷനുവേണ്ടി അഡ്വ. പി.ബി. വാഹിദയാണ് ഹാജരാകുന്നത്. പ്രതി അരുൺ ആനന്ദിനെതിരായ അന്വേഷണം രണ്ട് പ്രത്യേക കേസുകളായാണ് നീങ്ങുന്നത്. കൊലക്കുറ്റവുമായി ബന്ധപ്പെട്ട കേസ് തൊടുപുഴ ഡിവൈ.എസ്.പി കെ.പി. ജോസും പോക്സോ കേസ് സി.ഐ അഭിലാഷ് ഡേവിഡുമാണ് അന്വേഷിക്കുന്നത്. പ്രമാദമായ കേസിൽ തലനാരിഴ കീറിയാണ് അന്വേഷണം.
പ്രതിക്കെതിരായ തെളിവുകളെല്ലാം ഇതിനകം ശേഖരിച്ചതായാണ് വിവരം. കേസിൽ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കും. കുട്ടികളുടെ മാതാവിൽനിന്ന് വിശദ മൊഴിയെടുപ്പിന് തീരുമാനമുണ്ടെങ്കിലും ഇന്നലെയും ഇതുണ്ടായില്ല. ഇളയ കുട്ടിക്കും വല്യമ്മക്കുമൊപ്പം അഭയകേന്ദ്രത്തിലാണ് യുവതി ഇപ്പോഴുള്ളത്. മൊഴിയെടുപ്പിനും ചോദ്യംചെയ്യലിനും ശേഷമേ യുവതിക്കെതിരെകൂടി കേസെടുക്കണോ എന്നതിൽ തീരുമാനമെടുക്കൂ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചന നൽകി.
നോട്ടീസയക്കാൻ ഹൈകോടതി നിർദേശം
കൊച്ചി: തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിെൻറ മർദനമേറ്റ് ഏഴുവയസ്സുകാരൻ മരിച്ച സംഭവത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിൽ എതിർകക്ഷികളായ സർക്കാറിനും ഡി.ജി.പിക്കും ഇടുക്കി ജില്ല പൊലീസ് മേധാവിക്കും വനിത ശിശുക്ഷേമ വകുപ്പ് സ്പെഷൽ സെക്രട്ടറിക്കും നോട്ടീസയക്കാൻ നിർദേശം.ഹരജിയിൽ നാലാഴ്ചക്കകം സർക്കാർ മറുപടി നൽകണം. ഏഴുവയസ്സുകാരൻ ക്രൂര മർദനമേറ്റ് ചികിത്സയിൽ കഴിയുന്ന മാധ്യമവാർത്തകളെത്തുടർന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിനെത്തുടർന്നാണ് ഹൈകോടതി വിഷയം സ്വമേധയാ പരിഗണിക്കാൻ തീരുമാനിച്ചത്. കുട്ടി കഴിഞ്ഞ ദിവസം മരിച്ചത് ഇന്നലെ ഹരജി പരിഗണനക്കെടുത്തപ്പോൾ സർക്കാർ അഭിഭാഷകൻ അറിയിച്ചു. പ്രതി അരുൺ ആനന്ദിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നും ഇയാൾ റിമാൻഡിലാണെന്നും ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
