Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൊ​ടു​പു​ഴ അൽ...

തൊ​ടു​പു​ഴ അൽ അസ്​ഹറി​െൻറ  എം.​ബി.​ബി.​എ​സ്​  പ്ര​വേ​ശ​ന​ാനുമതി റദ്ദാക്കി

text_fields
bookmark_border
Medical-Admission
cancel

ന്യൂ​ഡ​ല്‍ഹി: തൊ​ടു​പു​ഴ അ​ല്‍ അ​സ്ഹ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം.​ബി.​ബി.​എ​സി​നു താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​ന​ത്തി​നു അ​നു​മ​തി ന​ല്‍കി​യ ഹൈ​കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി. ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ന​ല്‍കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ്​ കോ​ട​തി​യു​ടെ ന​ട​പ​ടി. 

അ​ല്‍ അ​സ്ഹ​റി​നു പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍കി​യി​രു​ന്ന​തു നേ​ര​ത്തെ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ മ​ര​വി​പ്പി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ ന​ല്‍കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​കോ​ട​തി താ​ൽ​ക്കാ​ലി​ക പ്ര​വേ​ശ​നാ​നു​മ​തി ന​ല്‍കി​യ​ത്. ഹൈ​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ല്‍ ന​ല്‍കി​യ ഹ​ര​ജി പ​രി​ഗ​ണി​ച്ച ചീ​ഫ് ജ​സ്​​റ്റി​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച്, ഹൈ​കോ​ട​തി​യു​ടെ ന​ട​പ​ടി ച​ട്ട​ങ്ങ​ള്‍ക്കു വി​ധേ​യ​മാ​യി​രു​ന്നി​ല്ലെ​ന്നു വി​ല​യി​രു​ത്തി.

അ​തേ​സ​മ​യം, പ്ര​വേ​ശ​നം ല​ഭി​ച്ച വി​ദ്യാ​ര്‍ഥി​ക​ളു​ടെ ഭാ​വി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റി​​െൻറ ആ​വ​ശ്യം കോ​ട​തി പ​രി​ഗ​ണി​ച്ചി​ല്ല. മെ​ഡി​ക്ക​ല്‍ കൗ​ണ്‍സി​ലി​​െൻറ അം​ഗീ​കാ​ര​മി​ല്ലാ​തെ കോ​ള​ജു​ക​ള്‍ക്കു പ്ര​വ​ര്‍ത്തി​ക്കാ​നാ​കി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, പ്ര​വേ​ശ​നം മു​ട​ങ്ങി​യ​തി​നെ​തി​രെ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കു കോ​ട​തി​യെ സ​മീ​പി​ക്കാ​മെ​ന്നും അ​റി​യി​ച്ചു. പ്ര​വേ​ശ​നം റ​ദ്ദാ​ക്കി​യ ഉ​ത്ത​ര​വി​നെ​തി​രെ അ​ല്‍ അ​സ്ഹ​ര്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​ത്യേ​ക ഹ​ര​ജി സ​മ​ര്‍പ്പി​ച്ചു. ഇത്​ വെ​ള്ളി​യാ​ഴ്ച പ​രി​ഗ​ണി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsself financing collegemedical admissionmalayalam newsAL ASAR MEDICAL COLLEGE
News Summary - Thodupuzha al asar college-Kerala news
Next Story