Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാഥാർഥ്യങ്ങൾക്ക് നേരെ വെള്ളാപ്പള്ളി കൊഞ്ഞനംകുത്തുന്നു -തൊടിയൂർ മൗലവി

text_fields
bookmark_border
നവോത്ഥാന സമിതിയിൽനിന്ന് വൈസ് ചെയർമാനുൾപ്പെടെ മൂന്നുപേർ രാജി പ്രഖ്യാപിച്ചു
യാഥാർഥ്യങ്ങൾക്ക് നേരെ വെള്ളാപ്പള്ളി കൊഞ്ഞനംകുത്തുന്നു -തൊടിയൂർ മൗലവി
cancel

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശൻ യാഥാർഥ്യങ്ങൾക്ക് നേരെ കൊഞ്ഞനംകുത്തുകയാണെന്ന് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ്മൗലവി. ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കുപ്രചാരണങ്ങളും വിദ്വേഷപ്രസ്താവനകളും നടത്തി കേരളീയ സമൂഹത്തെ വിഷലിപ്തമാക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാകണം. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിലെ സമുദായങ്ങളുടെ പ്രാതിനിധ്യക്കണക്ക് വ്യക്തമായിരിക്കേ പ്രാതിനിധ്യക്കുറവുള്ള സമുദായങ്ങളുടെ കുറവ് പരിഹരിക്കാൻ സത്വര നടപടി സ്വീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളി അധ്യക്ഷനായകേരള നവോത്ഥാന സമിതിയിൽനിന്ന് വൈസ് ചെയർമാനായ അഡ്വക്കറ്റ് കെ.പി. മുഹമ്മദ്, പ്രവർത്തകസമിതി അംഗങ്ങളായ കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ ധർണയിൽ വെച്ച് രാജി പ്രഖ്യാപിച്ചു. കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ.കെ.പി. മുഹമ്മദ്, പി. നസീർ നേമം, പാങ്ങോട് ഖമറുദ്ദീൻ മൗലവി, തോന്നയ്ക്കൽ കെ.എച്ച്. മുഹമ്മദ് മൗലവി, കടയ്ക്കൽ ജുനൈദ്, അഡ്വ. എ.എം.കെ. നൗഫൽ, കടുവയിൽ എ.എം. ഇർഷാദ് ബാഖവി, ഇലവുപാലം ഷംസുദ്ദീൻ മന്നാനി, തൊളിക്കോട് മുഹിയുദ്ദീൻ ഖാസിമി തുടങ്ങിയവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thodiyur Maulavi against Vellapalli
Next Story