Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇതാണ്​ നിലപാട്​; ദേശീയ...

ഇതാണ്​ നിലപാട്​; ദേശീയ പതാകവീശിയ ഡി.വൈ.എഫ്​.ഐയെ അഭിനന്ദിച്ച്​ ഫിറോസ്​ കുന്നംപറമ്പിൽ

text_fields
bookmark_border
ഇതാണ്​ നിലപാട്​; ദേശീയ പതാകവീശിയ ഡി.വൈ.എഫ്​.ഐയെ അഭിനന്ദിച്ച്​ ഫിറോസ്​ കുന്നംപറമ്പിൽ
cancel

പാലക്കാട്​: പാലക്കാട്​ നഗരസഭാ കെട്ടിടത്തിൽ ദേശീയ പതാകവീശിയ ഡി.വൈ.എഫ്​.ഐ പ്രവർത്തകരെ അഭിനന്ദിച്ച്​ സാമൂഹിക പ്രവർത്തകൻ ഫിറോസ്​ കുന്നംപറമ്പിൽ. ഫേസ്​ബുക്കിലാണ്​ അദ്ദേഹം ഡി.വൈ.​എഫ്​.ഐ അഭിനന്ദിച്ച്​ രംഗത്തെത്തിയത്​. പാലക്കാട് നഗരസഭാ കെട്ടിടത്തില്‍ ദേശീയപതാക വീശി ഡി.വൈ.എഫ്.ഐ, ഇതാണ് നിലപാടെന്ന്​ അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

നഗരസഭാ ഒാഫീസിന്​ മേൽ ജയ്​ ശ്രീറാം ഫ്ലക്​സ്​ തൂക്കിയ ബി.ജെ.പി നടപടിയിൽ പ്രതിഷേധിച്ച്​ ഡി.വൈ.എഫ്​.ഐ ഇന്ന്​ ദേശീയ പതാക ഉയർത്തിയിരുന്നു. തുടർന്ന്​ 'ഇത്​ ആർ.എസ്​.എസ്​. കാര്യാലയമല്ല, നഗരസഭയാണ്​. ഇത്​ ഗുജറാത്തല്ല, കേരളമാണ്​' എന്നെഴുതിയ ഫ്ലെക്​സുമായി ഡി.വൈ.എഫ്​.ഐ കുത്തിയിരുന്ന്​ പ്രതിഷേധിക്കുകയും ചെയ്​തിരുന്നു.

കഴിഞ്ഞ ​ദിവസം തെരഞ്ഞെടുപ്പ്​ ഫലം വന്നയുടനെയാണ്​ ബി.ജെ.പി പ്രവർത്തകർ വിവാദമായ ഫ്ലക്​സ്​ നഗരസഭാ ഒാഫീസിനുമുകളിൽ തുക്കിയിത്​. ജയ്​ ശ്രീറാം എന്നെഴുതിയ ഫ്ലക്​സിൽ ശിവജിയുടെ ചിത്രവും ഉണ്ടായിരുന്നു. മോദി-അമിത്​ഷാമാരുടെ ചി​ത്രമുള്ള മറ്റൊരു ഫ്ലക്​സും ഒാഫീസിന്​ മുകളിൽ തൂക്കി. നഗരസഭയിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയതിനെ തുടർന്നായിരുന്നു ബി.ജെ.പി പ്രവർത്തകരുടെ അതിരുവിട്ട്​ ആഘോഷം. ഫ്ലക്​സ്​ തൂക്കുന്നതിൻെറ വിഡിയോ ചിത്രീകരിച്ച്​ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്​തു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DYFIFiroz Kunnamparambil
Next Story