Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി ഡാം തുറന്നത്​...

ഇടുക്കി ഡാം തുറന്നത്​ ഇങ്ങനെയാണ്​​; ചരിത്രം ഇതാണ്​

text_fields
bookmark_border
idukki dam
cancel
camera_alt

ഇടുക്കി ഡാം തുറന്നപ്പോൾ   ചിത്രം - അഫ്​സൽ ഇബ്രാഹിം

ജ​ല​നി​ര​പ്പ്​ പൂ​ർ​ണ സം​ഭ​ര​ണ​ശേ​ഷി​യി​ലേ​ക്ക്​ എ​ത്തിയതിനെ​ത്തു​ട​ർ​ന്ന്​ അഞ്ചാം തവണയാണ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കുന്നത്​. രാവിലെ 10.59ന്​ ചെറുതോണി ഡാമിന്‍റെ ഷട്ടർ 50 സെന്‍റീമീറ്റർ ഉയർത്തിയാണ് സെക്കൻഡിൽ 100 ക്യുമക്സ് വെള്ളം (ഒരു ലക്ഷം ലിറ്റര്‍) പുറത്തേക്ക് ഒഴുക്കിവിടുന്നത്. ഇടുക്കി ഡാം തുറക്കുന്നതിന്‍റെ മുന്നോടിയായി രാവിലെ 10.49ന് ആദ്യ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. തുടർന്ന് 10.50നും 10.55നും രണ്ടും മൂന്നും സൈറണുകൾ മുഴങ്ങി. ഇതിന് പിന്നാലെ 10.59തോടെ അണക്കെട്ടിന്‍റെ മൂന്നാമത്തെ ഷട്ടർ ആദ്യം തുറന്നു. തുടർന്ന് 12 മണിയോടെ രണ്ടാമത്തെ ഷട്ടറും തുറന്ന് വെള്ളം ഒഴുക്കിവിട്ടു. 12.29 ഒാടെ മൂന്നാമതായി നാലാമ​ത്തെ ഷട്ടറും തുറന്നു.

ഇതിന്​ മുമ്പ്​ നാല്​ തവണയാണ്​ ഡാം തുറന്നത്​. 1981 ഒ​ക്​​ടോ​ബ​ർ 29, 1992 ഒ​ക്​​ടോ​ബ​ർ 12, 2018 ആ​ഗ​സ്​​റ്റ്​ ഒ​മ്പ​ത്, ഒ​ക്​​ടോ​ബ​ർ ആ​റ്​ എ​ന്നീ തീ​യ​തി​ക​ളി​ലാ​ണ്​ മു​മ്പ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ന്ന​ത്. അ​പൂ​ർ​വം ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ അ​ണ​ക്കെ​ട്ട്​ നി​റ​ഞ്ഞെ​ങ്കി​ലും തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി​ല്ല.

കു​റ​വ​ൻ കു​റ​ത്തി മ​ല​ക​ളെ ബ​ന്ധി​പ്പി​ച്ച്​ പെ​രി​യാ​റി​ന്​ കു​റു​കെ നി​ർ​മി​ച്ചി​രി​ക്കു​ന്ന ഇ​ടു​ക്കി ജ​ല​സം​ഭ​ര​ണി​യു​ടെ ഭാ​ഗ​മാ​യി​ ആ​ർ​ച്​ ഡാം ​അ​ട​ക്കം മൂ​ന്ന്​ അ​ണ​ക്കെ​ട്ടു​ക​ളാ​ണു​ള്ള​ത്. കു​ള​മാ​വ്, ചെ​റു​തോ​ണി എ​ന്നി​വ​യാ​ണ്​ മ​റ്റ്​ ര​ണ്ടെ​ണ്ണം. ആ​ർ​ച് ഡാ​മി​ന്​ ഷ​ട്ട​റു​ക​ളി​ല്ല. ജ​ല​നി​ര​പ്പ്​ ക്ര​മീ​ക​രി​ക്കാ​ൻ ചെ​റു​തോ​ണി ഡാ​മി​െൻറ ഷ​ട്ട​റാ​ണ്​ തു​റ​ക്കു​ക. സ​മീ​പ വി​ല്ലേ​ജു​ക​ളാ​യ ഇ​ടു​ക്കി, ത​ങ്ക​മ​ണി, ഉ​പ്പു​തോ​ട്, ക​ഞ്ഞി​ക്കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ലെ കു​ടും​ബ​ങ്ങ​ളെ​യാ​കും കാ​ര്യ​മാ​യി ബാ​ധി​ക്കു​ക. വെ​ള്ളം ആ​ദ്യം ചെ​റു​തോ​ണി പു​ഴ​യി​ലൂ​ടെ ഒ​ഴു​കി പെ​രി​യാ​റി​ലെ​ത്തും. അ​വി​ടെ​നി​ന്ന്​ നേ​ര്യ​മം​ഗ​ലം വ​ഴി ഭൂ​ത​ത്താ​ൻ​കെ​ട്ട്​ അ​ണ​ക്കെ​ട്ടി​ലൂ​ടെ കീ​ര​മ്പാ​റ, കോ​ട​നാ​ട്, മ​ല​യാ​റ്റൂ​ർ, കാ​ല​ടി, ആ​ലു​വ, ഏ​ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ ഒ​ഴു​കി അ​റ​ബി​ക്ക​ട​ലി​ലെ​ത്തും. മു​ൻ​ക​രു​ത​ലെ​ന്നോ​ണം ഇ​ട​മ​ല​യാ​ർ, ലോ​വ​ർ പെ​രി​യാ​ർ, ഭൂ​ത​ത്താ​ൻ​കെ​ട്ട്​ ഡാ​മു​ക​ൾ ഭാ​ഗി​ക​മാ​യി തു​റ​ന്നി​ട്ടു​ണ്ട്.

1981 ഒ​ക്​​ടോ​ബ​ർ 29നാ​ണ്​ ആ​ദ്യ​മാ​യി ഡാം ​തു​റ​ന്ന​ത്. ചെ​റു​​തോ​ണി​യി​ലെ അ​ഞ്ച്​ ഷ​ട്ട​റു​ക​ളും 15 ദി​വ​സം തു​റ​ന്നു​വെ​ച്ചു. 1992 ഒ​ക്​​ടോ​ബ​ർ 12 മു​ത​ൽ അ​ഞ്ച്​ ദി​വ​സം തു​റ​ന്നു. 26 വ​ർ​ഷ​ത്തി​ന്​ ശേ​ഷം മ​ഹാ​പ്ര​ള​യ​കാ​ല​ത്ത്​ 2018 ആ​ഗ​സ്​​റ്റ്​ ഒ​മ്പ​തി​നാ​ണ്​ മൂ​ന്നാ​മ​ത്​ തു​റ​ന്ന​ത്. സെ​പ്​​റ്റം​ബ​ർ ഏ​ഴു​വ​രെ 29 ദി​വ​സം ഷ​ട്ട​റു​ക​ൾ 70 സെ.​മീ തു​റ​ന്നു​വെ​ച്ചു. 15 മി​നി​റ്റ്​ കൊ​ണ്ട്​ 50 സെൻറി​മീ​റ്റ​ർ ഉ​യ​ർ​ത്തി സെ​ക്ക​ൻ​ഡി​ൽ 50 ഘ​ന​മീ​റ്റ​ർ വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി. അ​ന്ന​ത്തെ വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യും വ​ൻ ജ​നാ​വ​ലി​യും ച​രി​ത്ര​മു​ഹൂ​ർ​ത്ത​ത്തി​ന്​ സാ​ക്ഷ്യം​വ​ഹി​ച്ചു.

ചെ​റു​തോ​ണി​യാ​റിേ​ല​ക്ക് ഒ​മ്പ​താം മി​നി​റ്റി​ൽ ജ​ലം ആ​ർ​ത്ത​ല​ച്ച് എ​ത്തി​യ​തോ​ടെ ആ​ദ്യം പാ​ല​വും തു​ട​ർ​ന്ന് ചെ​റു​തോ​ണി ടൗ​ണും വെ​ള്ള​ത്തി​ലാ​യി. ബ​സ് സ്​​റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ത​ണ​ൽ​മ​ര​ങ്ങ​ൾ മു​ഴു​വ​ൻ ക​ട​പു​ഴ​കി. ജ​ല​പ്ര​വാ​ഹ​ത്തി​ൽ ഹെ​ക്​​ട​ർ ക​ണ​ക്കി​ന്​ പ്ര​ദേ​ശ​ത്തെ കൃ​ഷി ന​ശി​ച്ചു. ജ​ല​നി​ര​പ്പ്​ ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന്​ ഒ​ക്​​ടോ​ബ​ർ ആ​റി​ന്​ ഒ​രു ഷ​ട്ട​ർ മാ​ത്രം വീ​ണ്ടും ഉ​യ​ർ​ത്തി​യി​രു​ന്നു.

ഡാം തുറക്കൽ​ ഇങ്ങനെ

ചെ​റു​തോ​ണി: അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ പ​രീ​ക്ഷ​ണ തു​റ​ക്ക​ൽ ഇ​ല്ലാ​തെ​യാ​ണ്​ ഇ​ടു​ക്കി അ​ണ​ക്കെ​ട്ട്​ തു​റ​ക്കു​ന്ന​ത്. വൈ​ദ്യു​തി വ​കു​പ്പി​ലെ അ​ണ​ക്കെ​ട്ട്​ സു​ര​ക്ഷ വി​ഭാ​ഗം മെ​ക്കാ​നി​ക്ക​ൽ ഗേ​റ്റ് ഓ​പ​റേ​റ്റ​ർ സ്വി​ച്ചി​ടു​ന്ന​തോ​ടെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​െൻറ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ ഉ​രു​ക്ക്​ വ​ട​ത്തി​െൻറ സ​ഹാ​യ​ത്തോ​ടെ ആ​ദ്യം 30 സെ.​മീ ഉ​യ​ർ​ത്തി വെ​ള്ളം ഒ​ഴു​ക്കും. അ​ഞ്ചു​ മി​നി​റ്റ്​ ക​ഴി​ഞ്ഞ് വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​തോ​ടെ വെ​ള്ളം കു​തി​ച്ചൊ​ഴു​കും. ഷ​ട്ട​ർ ഓ​പ​റേ​റ്റി​ങ്​ മു​റി​യി​ൽ എ​ക്സി. എ​ൻ​ജി​നീ​യ​ർ, ബോ​ർ​ഡി​ലെ ​െഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​ർ എ​ന്നി​വ​രു​മു​ണ്ടാ​കും.

ഇ​ല​ക്​​ട്രി​ക്​ മോ​ട്ടോ​റി​ലാ​ണ് ഷ​ട്ട​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സ്വി​ച്ച് ഓ​ൺ ചെ​യ്യു​മ്പോ​ൾ ക​റ​ങ്ങു​ന്ന മോ​ട്ടോ​റി​നൊ​പ്പം ഗി​യ​ർ സം​വി​ധാ​ന​വും പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങും. ച​ക്ര​ങ്ങ​ളി​ൽ ക​റ​ങ്ങു​ന്ന ഗി​യ​റി​ൽ ഉ​രു​ക്കു​വ​ട​മാ​ണ് ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​ട​ങ്ങ​ൾ ഡാ​മി​െൻറ ഷ​ട്ട​ർ​ഗേ​റ്റു​ക​ളു​മാ​യി ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്നു. ആ​വ​ശ്യാ​നു​സ​ര​ണം ഉ​യ​ർ​ത്താ​നും താ​ഴ്​​ത്താ​നും സം​വി​ധാ​ന​മു​ണ്ട്. ഷ​ട്ട​ർ 50 സെ.​മീ ഉ​യ​ർ​ത്താ​ൻ ര​ണ്ട്​ മി​നി​റ്റ്​ മ​തി. ഷ​ട്ട​ർ ഉ​യ​ർ​ത്തു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി മോ​ട്ടോ​റും വ​യ​റി​ങ്ങു​ക​ളും വ​ട​വു​മെ​ല്ലാം എ​ണ്ണ​യി​ട്ട്​ മി​നു​ക്കി​.

Show Full Article
TAGS:idukki dam heavy rain 
News Summary - This is how the dam was opened
Next Story