Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
k surendran
cancel
Homechevron_rightNewschevron_rightKeralachevron_rightദുരന്തങ്ങളിൽനിന്നും...

ദുരന്തങ്ങളിൽനിന്നും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണിത്​ -കെ. സുരേന്ദ്രൻ

text_fields
bookmark_border

കോട്ടയം: സർക്കാരിറിന്‍റെ സ്വപ്ന പദ്ധതിയായ റീബിൽഡ് കേരള പൂർണമായും നിശ്ചലമായതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. റീബിൽഡ് കേരളക്കായി പിരിച്ച തുകയുടെ പകുതി പോലും സർക്കാർ ചെലവഴിച്ചിട്ടില്ല. കോട്ടയം ജില്ലയിലെ മഴക്കെടുതി മൂലമുണ്ടായ ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പ്രളയങ്ങളിൽ ജനങ്ങൾക്കുണ്ടായ നഷ്ടം നികത്താൻ സർക്കാറിന് ഇതുവരെ കഴിഞ്ഞിട്ടില്ല. നേരത്തെ നടന്ന ദുരന്തങ്ങളിൽനിന്നും സർക്കാർ ഒന്നും പഠിച്ചിട്ടില്ലെന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോഴത്തെ ദുരന്തം. ദുരിതാശ്വാസപ്രവർത്തനങ്ങൾ വേണ്ടത്ര ഗൗരവത്തിൽ മുന്നോട്ട് പോവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. വീടുകൾ ചെളിയും കല്ലുംകൊണ്ട് നിറഞ്ഞിട്ടും ഇവിടെ സന്നദ്ധസംഘടനകളെ മാത്രമേ കാണുന്നുള്ളൂ. സർക്കാർ സംവിധാനങ്ങൾ എവിടെയും കാണുന്നില്ല.

മരണപ്പെട്ടവരെ പോലെ വീടുകൾ നശിച്ചവരെയും സഹായിക്കാനുള്ള ബാധ്യത സർക്കാറിനുണ്ട്. എല്ലാവർക്കും ഉടൻ അടിയന്തര നഷ്ടപരിഹാരം നൽകണം. പ്രളയകാലത്ത് കേന്ദ്ര സർക്കാറും ജനങ്ങളും കൈയയച്ച് സഹായിച്ചിട്ടും സംസ്ഥാനത്തിന്‍റെ അലംഭാവം കാരണമാണ് ദുരിതബാധിതർക്ക് നഷ്ടപരിഹാരം ലഭിക്കാതായിപ്പോയതെന്നും അദ്ദേഹം പറഞ്ഞു.

ജില്ല പ്രസിഡന്‍റ്​ ലിജിൻ ലാൽ, മേഖല പ്രസിഡന്‍റ്​ എൻ. ഹരി, ജില്ല സെക്രട്ടറി വി.സി. അജി കുമാർ, മണ്ഡലം പ്രസിഡന്‍റ്​ കെ.ബി. മധു, സംസ്ഥാന കൗൺസിൽ അംഗം ടി.എ. ഹരികൃഷ്ണൻ, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അഖിൽ രവീന്ദ്രൻ, യുവമോർച്ച ജില്ല പ്രസിഡന്‍റ്​ സോബിൻ ലാൽ, കർഷക മോർച്ച ജില്ല പ്രസിഡന്‍റ്​ കെ.വി. നാരായണൻ, മണ്ഡലം ജനറൽ സെക്രട്ടറി കെ.വി. അഭിലാഷ്, യുവമോർച്ച ജില്ല ജനറൽ സെക്രട്ടറി അശ്വന്ത് എന്നിവർ ഒപ്പമുണ്ടായിരുന്നു.

Show Full Article
TAGS:heavy rain
News Summary - This is an example of how the government has not learned anything from disasters - k Surendran
Next Story