Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറബറിനിത്​​ നല്ലകാലം;...

റബറിനിത്​​ നല്ലകാലം; വില ഉയരാൻ കാരണമിതാണ്​

text_fields
bookmark_border
rubber Subsidy, Kerala budget 2023
cancel

കോ​ട്ട​യം: നീ​ണ്ട ഇ​ട​വേ​ള​ക്കു​ശേ​ഷം റ​ബ​ർ വി​ല 180ന്​ ​െ​താ​ട്ട​രി​കി​ൽ. 2013 ജൂ​ലൈ​യി​ൽ കി​ലോ​ക്ക്​ 196 രൂ​പ​വ​രെ എ​ത്തി​യ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണി​പ്പോ​ൾ വ്യാ​പാ​രം. ആ​ർ.​എ​സ്.​എ​സ് നാ​ലാം ഗ്രേ​ഡി​ന്​ വ്യാ​ഴാ​ഴ്​​ച​ കോ​ട്ട​യ​ത്ത്​ 179.50 രൂ​പ​യാ​യി​രു​ന്നു​ റ​ബ​ർ ബോ​ർ​ഡ്​ വി​ല. ആ​ർ.​എ​സ്.​എ​സ്​ അ​ഞ്ചി​ന്​ 177.50 രൂ​പ​യും. ക​ഴി​ഞ്ഞ ദി​വ​സ​െ​ത്ത​ക്കാ​ൾ ഒ​രു​രൂ​പ​യ​ു​ടെ വ​ർ​ധ​ന​യാ​ണ്​ വ്യാ​ഴാ​ഴ്​​ച​യു​ണ്ടാ​യ​ത്. റ​ബ​ർ ബോ​ർ​ഡ്​ വി​ല​െ​യ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ലാ​ണ്​ ക​ർ​ഷ​ക​രി​ൽ​നി​ന്ന്​ വ്യാ​പാ​രി​ക​ൾ വാ​ങ്ങു​ന്ന​തെ​ന്ന​തി​നാ​ൽ ​174.50 രൂ​പ​ക്കാ​യി​രു​ന്നു​ കോ​ട്ട​യ​ത്ത്​ ​ക​ച്ച​വ​ടം.

ഓ​ണ​ക്കാ​ല​ത്ത്​ വി​ല ഉ​യ​ർ​ന്ന​ത്​ ക​ർ​ഷ​ക​ർ​ക്കും ആ​ഹ്ലാ​ദം പ​ക​രു​ന്നു​ണ്ട്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് റ​ബ​ർ ഇ​റ​ക്കു​മ​തി കു​റ​ഞ്ഞ​തും ട​യ​ർ ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ച​തു​മാ​ണ്​ ​വി​ല ഉ​യ​രാ​ൻ പ്ര​ധാ​ന കാ​ര​ണം. തു​ട​ർ​ച്ച​യാ​യി പെ​യ്യു​ന്ന മ​ഴ​യെ​ത്തു​ട​ർ​ന്ന് ഉ​ൽ​പാ​ദ​നം വ​ലി​യ​തോ​തി​ൽ കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​ത്​ മ​റി​ക​ട​ക്കാ​ൻ വ്യ​വ​സാ​യി​ക​ൾ ഇ​റ​ക്കു​മ​തി​ക്ക്​ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ക​ണ്ടെ​യ്‌​ന​ർ ക്ഷാ​മം​മൂ​ലം വി​ജ​യി​ച്ചി​ട്ടി​ല്ല. മു​ൻ കാ​ല​ങ്ങ​ളി​ൽ വി​ല ഉ​യ​രു​േ​മ്പാ​ൾ വി​പ​ണി​യി​ൽ​നി​ന്ന്​ വി​ട്ടു​നി​ന്ന്​ വി​ല​യി​ടി​ക്കു​ക​യാ​യി​രു​ന്നു റ​ബ​ർ ക​മ്പ​നി​ക​ളു​ടെ പ​തി​വ്.

എ​ന്നാ​ൽ, വാ​ഹ​ന വി​ൽ​പ​ന വ​ർ​ധി​ച്ച​തോ​ടെ ട​യ​റി​െൻറ ആ​വ​ശ്യ​ക​ത കൂ​ടി. ഇ​തോ​ടെ ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ​നി​ന്ന്​ കൂ​ടു​ത​ലാ​യി റ​ബ​ർ വാ​ങ്ങാ​ൻ ഇ​വ​ർ നി​ർ​ബ​ന്ധി​ത​രാ​യി. ഇ​താ​ണ്​​ ജൂ​ലൈ അ​ഞ്ച്​ മു​ത​ലാ​രം​ഭി​ച്ച ​തു​ട​ർ​ച്ച​യാ​യ വി​ല​ക്ക​യ​റ്റ​ത്തി​ന്​ കാ​ര​ണം. ക്ര​മ​മാ​യി ഉ​യ​ർ​ന്ന ആ​ർ.​എ​സ്.​എ​സ് നാ​ലാം ഗ്രേ​ഡി​െൻറ വി​ല ക​ഴി​ഞ്ഞ 13ന് 178 ​പി​ന്നി​ട്ടു.

ഈ ​വ​ർ​ഷ​ത്തെ റെ​ക്കോ​ഡ് വി​ല​യാ​യി​രു​ന്നു ഇ​ത്. വ​ൻ​തോ​തി​ൽ ഇ​റ​ക്കു​മ​തി ന​ട​ക്കാ​തി​രു​ന്നാ​ൽ വി​ല 200ലേ​ക്ക്​ എ​ത്തു​മെ​ന്നാ​ണ്​ ചെ​റു​കി​ട വ്യാ​പാ​രി​ക​ളു​ടെ ക​ണ​ക്കു​കൂ​ട്ട​ൽ. ഈ ​വ​ർ​ഷം​ത​ന്നെ 200 ക​ട​ക്കു​മെ​ന്നാ​ണ്​ റ​ബ​ർ​ േബാ​ർ​ഡും പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. അ​തി​നി​ടെ, ക​ണ്ടെ​യ്ന​ർ ക്ഷാ​മ​ത്തി​ന് ഉ​ട​ൻ പ​രി​ഹാ​ര​മാ​കാ​ൻ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ൽ ഇ​റ​ക്കു​മ​തി​ക്ക്​ മ​റ്റു​മാ​ർ​ഗ​ങ്ങ​ൾ വ്യ​വ​സാ​യി​ക​ൾ തേ​ടു​ന്ന​താ​യാ​ണ്​ സൂ​ച​ന.

സ്വ​ന്തം നി​ല​ക്ക്​ ക​പ്പ​ൽ ചാ​ർ​ട്ട​ർ ചെ​യ്ത്​ റ​ബ​ർ കൊ​ണ്ടു​വ​രാ​ൻ വ്യ​വ​സാ​യി​ക​ൾ സം​യു​ക്ത​നീ​ക്കം ന​ട​ക്കു​ന്ന​താ​യും വി​വ​ര​മു​ണ്ട്. ഇ​ത്​ വി​ജ​യി​ച്ചാ​ലും മൂ​ന്ന്​ മാ​സ​ത്തി​നു​ശേ​ഷ​മേ ച​ര​ക്കെ​ത്തൂ. അ​തി​നാ​ൽ, ഉ​ട​ൻ വി​ല താ​ഴേ​ക്ക്​ പോ​കാ​ൻ സാ​ധ്യ​ത​യി​ല്ല.

ഗ്ലൗ​സ് ഉ​ൾ​പ്പെ​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഡി​മാ​ൻ​ഡ് വ​ർ​ധി​ച്ച​തോ​ടെ ലാ​റ്റ​ക്‌​സ് വി​ല​യും സ​മീ​പ​കാ​ല​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യാ​യ 185 രൂ​പ​യി​ലെ​ത്തി​യി​രു​ന്നു. ഒ​ട്ടു​പാ​ൽ വി​ല​യി​ലും വ​ർ​ധ​ന​യു​ണ്ട്. കി​ലോ​ക്ക് 113 രൂ​പ​ക്കാ​ണ്​ ക​ച്ച​വ​ടം.

വി​ല ഉ​യ​ർ​ന്ന​തോ​ടെ ചെ​റു​കി​ട ക​ർ​ഷ​ക​രി​ൽ ഭൂ​രി​ഭാ​ഗ​വും ഒ​ട്ടു​പാ​ൽ ഉ​ൽ​പാ​ദ​ന​ത്തി​ലാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ​ൈക​യു​റ​ക​ൾ​ക്ക്​ ആ​വ​ശ്യം തു​ട​രു​ന്ന​തി​നാ​ൽ ലാ​റ്റ​ക്സി​നു​ള്ള പ്രി​യം സെ​പ്റ്റം​ബ​ർ അ​വ​സാ​നം വ​രെ തു​ട​ർ​ന്നേ​ക്കു​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rubberPrice
News Summary - This is a good time for rubber; Prices are rising
Next Story