ബിനു പുളിക്കകണ്ടത്തിന് ഇത് കുടുംബ വിജയം; ജയിച്ചത് ബിനുവും മകളും സഹോദരനും
text_fieldsപാലാ: പാലാ നഗരസഭയിലേക്ക് അടുത്തടുത്ത വാര്‍ഡുകളില്‍ ജനവിധി തേടിയ അച്ചനും മകളും തിളക്കമാർന്ന വിജയം. അഡ്വ. ബിനു പുളിക്കകണ്ടം, മകൾ ദിയ ബിനു പുളിക്കകണ്ടം, സഹോദരൻ ബിജു പുളിക്കകണ്ടം എന്നിവരാണ് വിജയിച്ചത്.
അഡ്വ. ബിനു പുളിക്കകണ്ടം -286, സനീഷ് സി.കെ ചാമക്കാലായിൽ -149, അജിത് വിജയൻ-38 എന്നിങ്ങനെയാണ് വോട്ട് നില.
ബിജു പുളിക്കകണ്ടം-246, അഭിലാഷ് കണിയാത്ത്-151, വിനീഷ് -27 എന്നിങ്ങനെയാണ് വോട്ട് നില. ദിയ ബിനു പുളിക്കകണ്ടം - 279, ലീലാമണി -189, സ്മിത എസ് നായർ-95 എന്നിങ്ങനെയാണ് വോട്ട് നില.
ബിനു 14-ാം വാർഡിലും ദിയ 15-ാം വാർഡിലും ബിജു 13-ാം വാർഡിലും സ്വതന്ത്രരായാണ് മത്സരിച്ചത്. മൂന്നു വാര്‍ഡിലും പടര്‍ന്നു കിടക്കുന്ന കുടുംബ ബന്ധങ്ങളുടെ വേരുകളാണ് മൂന്ന് പേർക്ക് തുണയായത്.
സ്ഥാനാർഥികളെ നിർത്താതെ മൂന്നു വാർഡിലും പുളിക്കകണ്ടം കുടുംബത്തെ കോൺഗ്രസ് പിന്തുണച്ചിരുന്നു. പാലാ നഗരസഭയിൽ അധികാരം പിടിക്കാൻ യു.ഡി.എഫിന് സാധിച്ചാൽ ബിനു അടക്കം മൂന്നു പേരുടെ പിന്തുണ നിർണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

