'ഈ സമ്മാനം സ്നേഹത്തിന്റെ കടതുറക്കലാണ്'; റമദാന് മുന്നോടിയായി ലഭിച്ച സ്നേഹസമ്മാനത്തെ കുറിച്ച് ഗീവർഗീസ് കൂറിലോസ്
text_fieldsകൊച്ചി: പുണ്യമാസമായ റമദാന് മുന്നോടിയായി തനിക്ക് ലഭിച്ച ഒരു സ്നേഹ സമ്മാനത്തിന്റെ കഥ പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഫാദർ ഗീവഗീസ് കൂറിലോസ്. ഭിന്നശേഷിക്കാരനായ റഈസ് സമ്മാനിച്ച സ്നേഹസമ്മാനത്തിന്റെ ചിത്രം പങ്കുവെച്ചാണ് കൂറിലോസിന്റെ കുറിപ്പ്. ഇസ്ലാമോഫോബിയയും വെറുപ്പിന്റെ രാഷ്ട്രീയവും ശക്തിപ്പെടുന്ന ഈ കാലത്ത് ഈ സ്നേഹ സമ്മാനം സ്നേഹത്തിന്റെ കട തുറക്കലാണെന്ന് അദ്ദേഹം പറഞ്ഞു. റഈസിനും എല്ലാ മുസ്ലിം സഹോദരങ്ങൾക്കും നന്മ നിറഞ്ഞ നോമ്പ് കാലം ആശംസിച്ചാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്.
കുറിപ്പിന്റെ പൂർണ്ണ രൂപം
റമദാൻ നോമ്പിലേക്ക് പ്രവേശിക്കുന്ന എല്ലാവർക്കും പ്രാർത്ഥനകൾ നേരുന്നു.
ഇന്ന് ലഭിച്ച സമ്മാനമാണിത്. പ്രിയപ്പെട്ട റഈസ് ഹിദായ അയച്ചു തന്ന വിലമതിക്കാനാവാത്ത സ്നേഹ സമ്മാനം ❤️കൂടെ ഉള്ള കത്ത് കണ്ടില്ലേ? കഴിഞ്ഞ മാസം കോഴിക്കോട് നടന്ന Kerala Disability Festival ഇൽ ഞങ്ങൾ ഒരുമിച്ചു ഒരു പാനലിൽ സംസാരിച്ചിരുന്നു. ഫോട്ടോയിൽ സ്ട്രച്ചറിൽ കിടക്കുന്ന റഈസിന്റെ പ്രഭാഷണം എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്തൊരു വിശ്വാസം! എന്തൊരു ആത്‍മവിശ്വാസം! എന്തൊരു സ്നേഹം ❤️
ഇസ്ലാമോഫോബിയയും വെറുപ്പിന്റെ രാഷ്ട്രീയവും ശക്തിപ്പെടുന്ന ഈ കാലത്ത് ഈ സ്നേഹ സമ്മാനം സ്നേഹത്തിന്റെ കട തുറക്കലാണ് ❤️ ഒത്തിരി സ്നേഹം റഈസ് ❤️നന്ദി പറയാൻ വാക്കുകൾ ഇല്ല 🙏
റഈസിനും മറ്റു എല്ലാ മുസ്ലിം സഹോദരങ്ങൾക്കും നന്മ നിറഞ്ഞ നോമ്പ് കാലം ആശംസിക്കുന്നു 🙏❤️🙏
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

