Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോളാർ: തിരുവഞ്ചൂരിെൻറ ഹരജി ഉമ്മൻ ചാണ്ടിയുടേതിനൊപ്പം പരിഗണിക്കും
text_fieldsbookmark_border
കൊച്ചി: സോളാര്‍ കമീഷൻ റിപ്പോർട്ടിലെ തനിക്കെതിരായ പരാമര്‍ശങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എൽ.എ സമര്‍പ്പിച്ച ഹരജി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഹരജിക്കൊപ്പം പരിഗണിക്കാൻ മാറ്റി. ജസ്റ്റിസ് ശിവരാജന് കമീഷെൻറ കണ്ടെത്തലുകള്‍ സ്വേച്ഛാപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹരജിയാണ് സമാന ഹരജിക്കൊപ്പം പരിഗണിക്കാൻ ഹൈകോടതി സിംഗിൾ ബെഞ്ച് മാറ്റിയത്. ഉമ്മൻ ചാണ്ടിയുടെ ഹരജിയും ഇൗ ബെഞ്ചാണ് പരിഗണിച്ചത്.
Next Story
