Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവാദങ്ങൾക്കിടെ...

വിവാദങ്ങൾക്കിടെ വീണ്ടും സേവാഭാരതി ഉൗട്ടുപുര സന്ദർശിച്ച്​ തിരുവഞ്ചൂർ

text_fields
bookmark_border
വിവാദങ്ങൾക്കിടെ വീണ്ടും സേവാഭാരതി ഉൗട്ടുപുര സന്ദർശിച്ച്​ തിരുവഞ്ചൂർ
cancel

കോ​ട്ട​യം: പ​ന​ച്ചി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ലെ സേ​വാ​ഭാ​ര​തി​യു​ടെ ഊ​ട്ടു​പു​ര വീ​ണ്ടും സ​ന്ദ​ര്‍ശി​ച്ച് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ല്‍.​എ. കോ​ണ്‍ഗ്ര​സ്- ആ​ർ.​എ​സ്.​എ​സ്​ ര​ഹ​സ്യ ച​ര്‍ച്ച​യു​ടെ തെ​ളി​വാ​ണി​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഒ​രാ​ഴ്ച മു​മ്പ്​ ഊ​ട്ടു​പു​ര സ​ന്ദ​ര്‍ശി​ച്ച തി​രു​വ​ഞ്ചൂ​രി​നെ​തി​രെ സി.​പി.​എം രം​ഗ​ത്ത്​ വ​ന്നി​രു​ന്നു.

സ​ന്ദ​ർ​ശ​നം ബി.​ജെ.​പി ബ​ന്ധം ദൃ​ഢ​മാ​ക്കാ​നാ​ണെ​ന്ന്​ സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചി​രു​ന്നു. കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​നും തി​രു​വ​ഞ്ചൂ​രി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു.

ആ​ർ.​എ​സ്.​എ​സ് ഇ​ല്ലാ​തെ കോ​ണ്‍ഗ്ര​സി​ന് മു​ന്നോ​ട്ട് പോ​കാ​നാ​വി​ല്ലെ​ന്ന​തി​െൻറ തെ​ളി​വാ​ണ് തി​രു​വ​ഞ്ചൂ​രി​െൻറ ഊ​ട്ടു​പു​ര സ​ന്ദ​ർ​ശ​ന​മെ​ന്നാ​യി​രു​ന്നു കോ​ടി​യേ​രി​യു​ടെ വി​മ​ർ​ശ​നം. ഇ​തി​നി​ടെ​യാ​ണ്​​ അ​ദ്ദേ​ഹം വീ​ണ്ടും എ​ത്തി​യ​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട​ശേ​ഷ​മാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം. ക്ഷേ​ത്ര​ത്തെ രാ​ഷ്​​ട്രീ​യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ ജ​നം തി​രി​ച്ച​റി​യു​മെ​ന്നും പി​ന്നീ​ട്​ തി​രു​വ​ഞ്ചൂ​ര്‍ പ​റ​ഞ്ഞു.

പ്ര​തി​ഷേ​ധ സം​ഗ​മം ഇ​ന്ന്​

കോ​ട്ട​യം: തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്​​ണ​ൻ പ​ന​ച്ചി​ക്കാ​ട്​ ക്ഷേ​ത്ര​ത്തി​ലെ സേ​വാ​ഭാ​ര​തി​യു​ടെ ഊ​ട്ടു​പു​ര​യി​ലെ​ത്തി ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച്​ ഇ​ട​തു​മു​ന്ന​ണി ചൊ​വ്വാ​ഴ്​​ച കോ​ട്ട​യ​ത്ത്​ പ്ര​തി​ഷേ​ധ​സം​ഗ​മം ന​ട​ത്തും.

തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ വി​ഷ​യം ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഷ്​​ട്രീ​യ ആ​യു​ധ​മാ​ക്കാ​നാ​ണ് ഇ​ട​ത് നീ​ക്കം. തി​രു​വ​ഞ്ചൂ​ർ സേ​വാ​ഭാ​ര​തി​യു​ടെ ഊ​ട്ടു​പു​ര​യി​ൽ പോ​യ​തും അ​വി​ടെ ആ​ർ.​എ​സ്.​എ​സ്​ നേ​താ​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​വും പു​റ​ത്തു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thiruvanchoor radhakrishnanSevabharathiRSSpanachikkad
News Summary - thiruvanchoor radhakrishnan visits sevabharathi centre in panachikkad
Next Story