Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2021 7:26 AM GMT Updated On
date_range 31 May 2021 7:44 AM GMTമൃദുഹിന്ദുത്വം കൊണ്ടല്ലേ എൽ.ഡി.എഫിന് എം.എൽ.എമാർ കൂടിയത്; കടകംപള്ളിക്ക് മറുപടിയുമായി തിരുവഞ്ചൂർ
text_fieldsbookmark_border
തിരുവനന്തപുരം: മൃദുഹിന്ദുത്വം കൂടിയത് കൊണ്ടാണല്ലോ ഭരണപക്ഷത്തെ എം.എൽ.എമാർ കൂടിയതെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഭരണപക്ഷത്തിലെ എം.എൽ.എമാരുടെ തല എണ്ണിയാൽ ആരാ മൃദുഹിന്ദുത്വം കാണിച്ചതെന്ന് മനസിലാകും. ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വാദഗതിയെ പറയാവൂവെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യ വകുപ്പിനെ രണ്ടായി വിഭജിക്കുകയാണ് സർക്കാർ ചെയ്തത്. ആയുവേദ രംഗത്തെ വിദഗ്ധ ഡോക്ടർമാരെ ഒഴിവാക്കി. കോവിഡ് ചികിത്സക്ക് അലോപതിയെ മാത്രമാക്കിയപ്പോൾ ഹോമിയോപതിയെ ഇല്ലാതാക്കി. ആരോഗ്യ വകുപ്പിൽ ശിതിലീകരണം ഉണ്ടാക്കിയെന്നും തിരുവഞ്ചൂർ ആരോപിച്ചു.
ഗവർണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവെയാണ് കടകംപള്ളിക്കെതിരെ തിരുവഞ്ചൂർ ആഞ്ഞടിച്ചത്.
Next Story