Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'മതേതരത്വം കാത്തുസൂക്ഷിച്ച നേതാവ്';സുകുമാരൻ നായർക്ക് തിരുവഞ്ചൂരിന്റെ പ്രശംസ

text_fields
bookmark_border
മതേതരത്വം കാത്തുസൂക്ഷിച്ച നേതാവ്;സുകുമാരൻ നായർക്ക് തിരുവഞ്ചൂരിന്റെ പ്രശംസ
cancel

തിരുവനന്തപുരം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പ്രകീർത്തിച്ച് മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സമൂഹത്തിന്റെ ഐക്യവും മതേതരത്വവും നിലനിർത്താൻ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ജി. സുകുമാരൻ നായരെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കോ ലാഭത്തിനോ അദ്ദേഹം ഒരിക്കലും സ്ഥാനം ഉപയോഗിച്ചിട്ടില്ലെന്നും സമുദായ താൽപര്യം മുൻനിർത്തി മാത്രമാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.

സുകുമാരൻ നായരുടെ നേതൃത്വത്തിൽ എൻ.എസ്.എസിന്റെ ആസ്തിവകകൾ പലമടങ്ങ് വർധിച്ചിട്ടുണ്ടെന്ന് തിരുവഞ്ചൂർ അഭിപ്രായപ്പെട്ടു. എൻ.എസ്.എസ് സ്ഥാപനങ്ങളുടെ മേന്മ ഉയർന്നതും അദ്ദേഹത്തിന്റെ കാലത്താണ്. ഛിദ്രശക്തികളെ സംഘടനയിൽ നിന്ന് അകറ്റിനിർത്താൻ അദ്ദേഹത്തിന് സാധിച്ചെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

സമീപകാലത്ത് മന്ത്രി കെ. ബി. ഗണേഷ് കുമാറും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും തമ്മിൽ രൂക്ഷമായ വാക്പോര് നിലനിന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുകുമാരൻ നായർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvanchoor Radhakrishnan Praises NSS General Secretary G. Sukumaran Nair
Next Story