സഭയിൽ ഗ്രനേഡുമായി തിരുവഞ്ചൂർ; നടപടി വേണമെന്ന് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: ഗ്രനേഡുമായി തിരുവഞ്ചൂർ രാധാകൃഷ്ണൻ നിയമസഭയിൽ എത്തിയതിനെ തുടർന്ന് ഭരണപക്ഷ പ്രതിഷേധം. കാലാവധി കഴിഞ്ഞ ഗ്രനേഡാണ് യൂത്ത് കോൺഗ്രസുകാർക്കെതിരെ പ്രയോഗിച്ചതെന്ന് ആരോപിച്ച് തിരുവഞ്ചൂർ ഗ്രനേഡ് സഭയിൽ ഉയർത്തിക്കാട്ടിയതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് ഭരണപക്ഷം പ്രതിഷേധം ഉയർത്തുകയായിരുന്നു.
സഭയിൽ സാധാരണ ആരും മാരകായുധം കൊണ്ടുവരാറില്ലെന്നും തിരുവഞ്ചൂരിന്റെ നടപടി അതീവ ഗൗരവമുള്ളതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സ്പീക്കർ ഗ്രനേഡ് കസ്റ്റഡിയിൽ എടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിർമാണ തീയതിയടക്കം രേഖപ്പെടുത്തിയ രസീതുൾപ്പെടെ ഗ്രനേഡ് മേശപ്പുറത്ത് വെക്കുന്നതായി തിരുവഞ്ചൂർ അറിയിച്ചു. കാലാവധി കഴിഞ്ഞ ഗ്രനേഡ് ഉപയോഗിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിനെതിരെ റൂളിങ്ങ് വേണമെന്ന ഭരണപക്ഷ ആവശ്യം പരിശോധിക്കാമെന്ന് സ്പീക്കർ ഉറപ്പ് നൽകിയതിന് ശേഷമാണ് ബഹളം അവസാനിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
