കെവിെൻറ കൊലപാതകം മുങ്ങിമരണമാക്കാൻ നീക്കം -തിരുവഞ്ചൂർ
text_fieldsകോട്ടയം: കെവിൻറെ കൊലപാതകം മുങ്ങിമരണമാക്കി ചിലരെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. അന്വേഷണത്തിെൻറ തുടക്കത്തിൽ തന്നെ ആരെയൊക്കയോ രക്ഷപ്പെടുത്താനും കേസ് തേച്ചുമായ്ച്ചുകളയാനുള്ള ശ്രമവുമാണ് നടന്നത്. സി.പി.എം നേതാക്കളുടെ നേതൃത്വത്തിൽ മൃതദേഹം പൊലീസിൽനിന്ന് ഏറ്റുവാങ്ങിയത് ഇതിെൻെറഭാഗമാണ്. കൊലയാളികൾ നല്ലപിള്ളചമയാനാണ് ശ്രമിക്കുന്നത്. അന്വേഷണസംഘം രൂപവത്കരിക്കുന്നതിനുമുമ്പ് എസ്.ഐയെ രക്ഷപ്പെടുത്താൻ രാഷ്ട്രീയസമ്മർദമുണ്ടാകുന്നു. പരാതി നൽകിയിട്ടും കേസെടുക്കാത്ത പൊലിസുദ്യോഗസ്ഥൻ ഏഴുവർഷം തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചെയ്തത്. ഐ.പി.സി 221 വകുപ്പ് പ്രകാരം ഗാന്ധിനഗർ എസ്.ഐക്കെതിരെ കേസെടുത്തിെല്ലങ്കിൽ അന്വേഷണസംഘത്തലവൻ മറുപടി പറയേണ്ടിവരും. നാലിന് നിയമസഭ ചേരുമ്പോൾ സർക്കാർ ഇതിനെല്ലാം മറുപടി പറയണമെന്നും തിരുവഞ്ചൂർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
