Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒരു കാമ്പസിൽ ഒരു വിദ്യാർഥി സംഘടനയെന്ന നിലപാട് അംഗീകരിക്കാനാകില്ല -കാനം
text_fieldsbookmark_border
കോട്ടയം: ഒരു കാമ്പസിൽ ഒറ്റ വിദ്യാർഥി സംഘടനയെന്ന നിലപാട് ശരിയല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രൻ. ഇത് അംഗീകരിക്കാനാകില്ല. കേരളത്തിൽ, പ്രത്യേകിച്ച് തിരുവനന്തപുരത്ത് എം.ജി. കോളജ് അടക്കമുള്ള ചില കലാലയങ്ങളിൽ ഇൗ സ്ഥിതിയുണ്ട്. ഒരു കാമ്പസിലെ മുഴുവൻ വിദ്യാർഥികളും ആ സംഘടനയുടെ ആശയത്തെ അംഗീകരിക്കുന്ന സ്ഥിതിയുണ്ടായാൽ ഇത് അനുവദിക്കാം. മർദിച്ചോ ഭീഷണിപ്പെടുത്തിയോ ഇത്തരം സാഹചര്യം സൃഷ്ടിക്കുന്നത് ശരിയല്ല.
എല്ലാ വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. ജനാധിപത്യപരമായ പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതി ഒരിടത്തും ഉണ്ടാകരുത്. യൂനിവേഴ്സിറ്റി കോളജിലെ സംഘര്‍ഷം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
Next Story
