സ്വർണക്കടത്ത്: കസ്റ്റംസ് സൂപ്രണ്ട് ഒന്നാംപ്രതി
text_fieldsതിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് സൂപ്രണ്ട് ഉൾപ്പെടെ ഒമ്പ തുപേർക്കെതിരെ സി.ബി.ഐ കേസെടുത്തു. കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണനാണ് ഒന്നാംപ്രതി. സ്വർണക്കടത്തുകാരായ സുനിൽകുമാർ, സറീന ഷാജി, വിഷ്‌ണു സോമസുന്ദരം, അഡ്വ. ബിജു മോഹനൻ, ഭാര്യ വിനീത രത്നകുമാരി, അബ്‌ദുൽ ഹക്കിം, പി.പി. റഷീദ്, പി.കെ. പ്രകാശൻ തമ്പി എന്നിവരാണ് മറ്റ് പ്രതികൾ.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ ക്രിമിനൽ ഗുഢാലോചന, വഞ്ചന കൂടാതെ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം വിമാനത്താവളത്തിലെ കസ്റ്റംസ് സൂപ്രണ്ട് ബി. രാധാകൃഷ്ണെൻറ സഹായത്തോടെയാണ് പ്രതികൾ വിമാനത്താവളം വഴി സ്വർണം കടത്തിയതെന്ന് എഫ്.െഎ.ആറിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.