Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരത്തെ നിപ ആശങ്ക ഒഴിഞ്ഞു; നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിക്ക് നെഗറ്റീവ്

text_fields
bookmark_border
തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയല്ലെന്ന് സ്ഥിരീകരിച്ചത്
തിരുവനന്തപുരത്തെ നിപ ആശങ്ക ഒഴിഞ്ഞു; നിരീക്ഷണത്തിലായിരുന്ന വിദ്യാര്‍ഥിക്ക് നെഗറ്റീവ്
cancel

തി​രു​വ​ന​ന്ത​പു​രം: നി​പ രോഗ ലക്ഷണങ്ങളോടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലായിരുന്ന വിദ്യാർഥിക്ക് നിപയില്ലെന്ന് സിഥിരീകരിച്ചു. അ​സ്വാ​ഭാ​വി​ക പ​നി​ബാ​ധ​യോ​ടെ ചി​കി​ത്സ തേ​ടി​യ തി​രു​വ​ന​ന്ത​പു​രം ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍ഥി​യാ​ണ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ണത്തിൽ കഴിഞ്ഞിരുന്നത്.

തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് വിദ്യാര്‍ഥിക്ക് നിപയല്ലെന്ന് സ്ഥിരീകരണമായത്. തോന്നയ്ക്കലില്‍ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.

അതേസമയം, കോഴിക്കോട്ട് ഒരാള്‍ക്കുകൂടി നിപ സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ 24കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഇതോടെ ജില്ലയിൽ നിപ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഇതിൽ മൂന്നുപേർ ചികിത്സയിലാണ്.

നേരത്തെ മരിച്ച രണ്ടുപേർക്കും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 30ന് മരിച്ച മരുതോങ്കര സ്വദേശി മുഹമ്മദലിയുടെ സമ്പർക്ക പട്ടികയിലുള്ളയാളാണ് പതുതായി രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകൻ. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

രണ്ട് ആരോഗ്യപ്രവർത്തകരുൾപ്പെടെ രോഗലക്ഷണങ്ങളുള്ള 13 പേരുടെ സ്രവം കൂടി പുണെ വൈറോളജി ലാബിലേക്ക് പരിശോധനക്കയച്ചതിൽപെട്ടതാണ് രോഗം സ്ഥിരീകരിച്ചയാൾ. ഇതുവരെ 18 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്.

ചികിത്സയിലുള്ളവരുടെ ലക്ഷണങ്ങൾ ഗുരുതരമല്ല. നേരത്തെ പരിശോധനക്കയച്ച രണ്ടു സാമ്പിളുകളുടെ ഫലം നെഗറ്റിവാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 20 ആയി. 13 പേർ കോഴിക്കോട് മെഡിക്കൽ കോളജിലും ഏഴുപേർ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്. മരുതോങ്കരയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന മൂന്നു പേർക്ക് പനിയുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Thiruvananthapuram's Nipah fears are over: The student who was under observation is negative
Next Story