Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയൂനിവേഴ്​സിറ്റി...

യൂനിവേഴ്​സിറ്റി കോളജ്​ സംഘർഷം: പ്രത്യേക സംഘം അന്വേഷിക്കും; ആറ്​ പേർ ഒളിവിൽ

text_fields
bookmark_border
university-collage-protest-13.07.2019
cancel

തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥി അഖിലിനെ കുത്തിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളെ പിട ികൂടാതെ പൊലീസി​​െൻറ മെല്ലപ്പോക്ക്​. പ്രതികളായ ഏഴ് എസ്.എഫ്.ഐ പ്രവർത്തകരും ഒളിവിലെന്നാണ്​ പൊലീസ് വാദം. ഇവരുടെ വീടുകളിലും ബന്ധുവീടുകളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ലത്രെ. എന്നാൽ, പ്രതികളെ പാർട്ടി ഒാഫിസുകള ിൽ ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന ആരോപണം ശക്​തമാണ്​.

അതിനിടെ യൂനിവേഴ്​സിറ്റി കോളജിലെ എസ്​.എഫ്​.​െഎ യ ൂനിറ്റ്​ കമ്മിറ്റി പിരിച്ചുവിടുകയും പ്രതികളെ സംഘടനയിൽനിന്ന്​ പുറത്താക്കുകയും ചെയ്​തു. പ്രധാനപ്രതികളെ കോളജിൽനിന്ന്​ പുറത്താക്കുമെന്ന്​ പ്രിൻസിപ്പൽ വിശ്വംഭരനും വ്യക്​തമാക്കി. കോളജിൽ പൊലീസ്​ പരിശോധന നടത്തുകയും വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്​തു.
വെള്ളിയാഴ്​ചയാണ്​ മൂന്നാംവർഷ ബിരുദ വിദ്യാർഥി അഖിലിന്​ കുത്തേൽക്കുകയും വിഷ്​ണുവിന്​ മർദനമേൽക്കുകയും ചെയ്​തത്​. മെഡിക്കൽ കോളജ്​ ​െഎ.സി.യുവിൽ ചികിത്സയിലുള്ള അഖിലി​​െൻറ അപകടനില തരണംചെയ്​തെന്ന്​ ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

അഖിലിനെ കൊല്ലാൻ വേണ്ടിയാണ്​ കുത്തിയതെന്ന നിലയിലാണ്​ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടുള്ളത്​. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡൻറ്​ ശിവരഞ്ജിത്, സെക്രട്ടറി നസീം, അമർ, അദ്വൈദ്, ആദിൽ, ആരോമൽ, ഇബ്രാഹിം എന്നിവർക്കെതിരെയാണ് വധശ്രമത്തിന് ക​േൻറാൺമ​െൻറ്​ പൊലീസ് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും പ്രതിചേർത്തു. ഇവരെത്താൻ സാധ്യതയുള്ള മിക്കസ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്ന നിലപാടിലാണ്​ പൊലീസ്​. പ്രതികളില്‍ ചിലരെ പൊലീസിന്​ മുന്നിൽ കീഴടക്കാനുള്ള ശ്രമം അണിയറയിൽ പുരോഗമിക്കുന്നതായും സൂചനയുമുണ്ട്​. സംഭവത്തിന്​ ശേഷം പൊലീസി​​​െൻറ മുന്നിൽനിന്നാണ്​ പ്രതികൾ രക്ഷപ്പെട്ടതെന്ന ആക്ഷേപവും ശക്​തമാണ്​. കൊല്ലാൻ തന്നെയാണ്​ മകനെ കുത്തിയതെന്നും കേസുമായി മുന്നോട്ടുപോകുമെന്നും അഖി​ലി​െൻറ മാതാപിതാക്കൾ പറഞ്ഞു.

എസ്.എഫ്‌.ഐ സംസ്​ഥാന സമിതിയാണ് കോളജിലെ യൂനിറ്റ്​ കമ്മിറ്റിയെ പിരിച്ചുവിടാൻ തീരുമാനിച്ചത്​. യൂനിവേഴ്‌സിറ്റി കോളജില്‍ നിരന്തരമായി നടക്കുന്ന തെറ്റായ പ്രവണതകളെ പക്വതയോടെ നേരിടാനോ വിദ്യാര്‍ഥികളുടെ പൊതുസ്വീകാര്യത ഉറപ്പുവരുത്തി പ്രവര്‍ത്തിക്കാനോ യൂനിറ്റ് കമ്മിറ്റിക്ക് സാധിച്ചില്ലെന്ന് സംഘടനയുടെ പരിശോധനയില്‍ ബോധ്യപ്പെട്ടു. ഇതി​​െൻറ അടിസ്ഥാനത്തിലാണ് തീരുമാനം. ഇതോടൊപ്പം കേസിലെ പ്രതികളെ എസ്.എഫ്‌.ഐയുടെ അംഗത്വത്തില്‍നിന്നും ​െതരഞ്ഞെടുത്ത ചുതലകളില്‍നിന്നും പുറത്താക്കിയതായും സംസ്​ഥാന സമിതി വാർത്തകുറിപ്പിൽ പറഞ്ഞു. അക്രമം നടത്തിയവർക്കെതിരെ പൊലീസ്​ കർശനനടപടി സ്വീകരിക്കണമെന്നും എസ്​.എഫ്​.​െഎ ആവശ്യ​െപ്പട്ടു.

അതിനിടെ സംഭവത്തിൽ വ്യാപകമായ പ്രതിഷേധം തുടരുകയാണ്​​. സി.പി.​െഎ വിദ്യാർഥി സംഘടനയായ എ.​െഎ.എസ്​.എഫി​​െൻറ നേതൃത്വത്തിൽ സെക്ര​േട്ടറിയറ്റിന്​ മുന്നിലേക്ക്​ നടന്ന പ്രതിഷേധ മാർച്ചിന്​ നേരെ പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. കോളജിൽ യൂനിറ്റ്​ തുടങ്ങിയതായും നേതാക്കൾ അവകാശപ്പെട്ടു. അവർക്ക്​ പിന്നാലെ എത്തിയ എ.ബി.വി.പി പ്രവർത്തകർ പാട്ടുപാടി പ്രതിഷേധിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFIkerala newsuniversity collegemalayalam newsthiruvananthapuram university college
News Summary - thiruvananthapuram university collage attack; special team will enquire -kerala news
Next Story