Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തലസ്​ഥാനത്ത്​ കർശന നിയ​ന്ത്രണം; ഒ​ാ​ട്ടോ, ടാക്​സി യാത്രക്കാർ വാഹന നമ്പർ കുറിച്ചെടുക്കണം
cancel
Homechevron_rightNewschevron_rightKeralachevron_rightതലസ്​ഥാനത്ത്​ കർശന...

തലസ്​ഥാനത്ത്​ കർശന നിയ​ന്ത്രണം; ഒ​ാ​ട്ടോ, ടാക്​സി യാത്രക്കാർ വാഹന നമ്പർ കുറിച്ചെടുക്കണം

text_fields
bookmark_border

തിരുവനന്തപുരം: സമ്പർക്കത്തിലൂടെ കോവിഡ്​ രോഗികളുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത്​ കർശന നിയന്ത്രണം. നഗരത്തിലെ സമര പരിപാടികൾക്ക്​ 10 പേരിൽ കൂടുതൽ പ​െങ്കടുക്കാൻ പാടില്ല. സർക്കാറി​െൻറ പരിപാടികൾക്ക്​ പരമാവധി 20 പേർക്കും മാത്രമേ പ​െങ്കടുക്കാനാകൂ. ഓ​ട്ടോ യാത്രക്കാർ വാഹനത്തി​െൻറ നമ്പറും ഡ്രൈവറുടെ പേരും എഴുതി സൂക്ഷിക്കണം. ടാക്​സി, ഉൗബർ എന്നിവയുടെയും നമ്പർ കുറിച്ചെടുക്കണം.

കടകളിലും വ്യാപാര സ്​ഥാപനങ്ങളിലും കോവിഡ്​ നിർദേശങ്ങൾ കർശനമായി പാലിക്കണം. നിർദേശങ്ങൾ പാലിക്കാത്ത കടകൾ അടച്ചിടാൻ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. തിരുവനന്തപുരം ജില്ലയിലെ എം.എൽ.എമാർ, കലക്​ടർ, ഡി.എം.ഒ തുടങ്ങിയവർ പ​െങ്കടുത്ത യോഗത്തിലാണ്​ തീരുമാനം.

കോവിഡ്​ രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ പഞ്ചായത്ത്​തലത്തിൽ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ സംവിധാനം ഏർപ്പെടുത്തും. വീടുകളിൽ സൗകര്യമില്ലാത്തവർക്കായിരിക്കും പഞ്ചായത്ത്തലത്തിൽ ഇൻസ്​റ്റിറ്റ്യൂഷൻ ക്വാറൻറീൻ ഒരുക്കുക. ജില്ലയിൽ മന്ത്രിമാരും എം.എൽ.എമാരും കല്യാണം, മരണം തുടങ്ങിയ ചടങ്ങുകളിൽനിന്ന്​ വിട്ടു നിൽക്കാനും തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സു​േ​രന്ദ്രൻ അറിയിച്ചു. മക്കളുടെയോ അടുത്ത ബന്ധുക്കളുടെ വിവാഹ -മരണ ചടങ്ങുകളിൽ മാത്രം ഇവർക്ക്​ പ​െങ്കടുക്കാം.

മെഡിക്കൽ കോളജ്​, ജനറൽ ആശുപത്രി, താലൂക്ക്​ ആശുപത്രി എന്നിവിടങ്ങളിൽ സന്ദർശകരെ വിലക്കാൻ തീരുമാനിച്ചു. രോഗിക്കൊപ്പം ഒരാളെ മാത്രം ആശുപത്രിയിൽ​ പ്രവേശിപ്പിക്കാനും തീരുമാനമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:corona virus​Covid 19Thiruvananthapuram News
News Summary - Thiruvananthapuram Under Strict Restrictions
Next Story