തിരുവനന്തപുരത്ത് രണ്ട് വനിത പൊലീസുകാർക്ക് കൂടി കോവിഡ്
text_fieldsതിരുവനന്തപുരം: തലസ്ഥാനത്ത് രണ്ട് വനിത പൊലീസുകാർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കേൻറാൻമെൻറ് , ഫോർട്ട് സ്റ്റേഷനുകളിലെ പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം എ.ആർ. ക്യാമ്പിലെ രണ്ട് പൊലീസുകാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. എ.ആർ ക്യാമ്പിൽ അഞ്ച് പൊലീസുകാരാണ് ഇതുവരെ രോഗബാധിതരായത്.
അതേസമയം, പൂന്തുറ, മാണിക്യവിളാകം, പുത്തൻപള്ളി വാർഡുകളെ ട്രിപ്ൾ ലോക്ഡൗണിൽ നിലനിർത്തി തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ ഒരാഴ്ചകൂടി കർശന ലോക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.
വലിയതുറ, വള്ളക്കടവ്, മുട്ടത്തറ, ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ് എന്നീ വാർഡുകളാണ് നിലവിൽ ബഫർ സോണുകൾ. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻറ് സോണുകളിൽ പാൽ, പലചരക്ക് കടകൾ, ബേക്കറി എന്നിവക്ക് രാവിലെ ഏഴുമണി മുതൽ ഉച്ചക്ക് രണ്ടുവരെ പ്രവർത്തിക്കാം. ബാങ്കുകൾ പ്രവർത്തിക്കില്ല.
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം പാറത്തോട് സ്വദേശി അബ്ദുള്‍ സലാം(71) ആണ് മരിച്ചത്.
