Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഒന്നരക്കോടി കുടിശ്ശിക: തിരുവനന്തപുരത്തെ പൊലീസ് പെട്രോൾ പമ്പ് അടച്ചു പൂട്ടി
text_fieldsbookmark_border
തിരുവനന്തപുരം: പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നിറക്കാനായുള്ള പമ്പ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അടച്ചു പൂട്ടി. തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പമ്പാണ് അടച്ചു പൂട്ടിയത്.
ഒന്നരക്കോടി രൂപ കുടിശ്ശികയായതിനെ തുടർന്ന് കമ്പനികൾ പമ്പിലേക്ക് ഇന്ധനം വിതരണം ചെയ്യുന്നത് നിർത്തിയിരുന്നു. തിരുവനന്തപുരത്തെ സിറ്റിയിലെ പൊലീസ് സ്േറ്റഷനുകളിലെല്ലാമുള്ള വാഹനങ്ങൾക്ക് ഇന്ധനം നിറച്ചിരുന്നത് ഈ പമ്പിൽ നിന്നാണ്.
തുടർന്ന് സ്വകാര്യ പെട്രോൾ പമ്പിൽ നിന്ന് ഇന്ധനം നിറക്കാൻ ആവശ്യപ്പെട്ട് ഡി.ജി.പി സർക്കുലർ ഇറക്കിയിട്ടുണ്ട്. എല്ലാ പൊലീസ് സ്റ്റേഷനുകളും അവരവരുടെ സ്റ്റേഷന് സമീപത്തുള്ള പമ്പിൽ നിന്ന് ഇന്ധനം നിറക്കണമെന്നും അതിനുള്ള സൗകര്യങ്ങൾ സ്റ്റേഷൻ മേധാവി ഒരുക്കണമെന്നുമാണ് ഡി.ജി.പിയുടെ സർക്കുലറിൽ പറയുന്നത്.
Next Story

