തിരുവനന്തപുരം പെരുമാതുറയിൽ വീടുകൾക്ക് നേരെ ബോംബേറ്; രണ്ടു പേർക്ക് പരിക്ക്
text_fieldsതിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ വീടുകൾക്കും ആളുകൾക്കും നേരെ ബോംബേറ്. മാടൻവിള സ്വദേശികളായ അർഷിദ്, ഹുസൈൻ എന്നിവർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് അർഷിദിന്‍റെ പരിക്ക് ഗുരുതരമാണ്. ആദ്യം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച ഇയാളെ പിന്നീട് വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. കാറിലെത്തിയ നാലംഗ സംഘമാണ് നാടൻ ബോംബ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. മാരകായുധങ്ങൾ ഉയർത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. വാഹനങ്ങൾക്കും വീടുകൾക്കും കേടപാടുകൾ സംഭവിച്ചു. ആക്രമണ കാരണം വ്യക്തമല്ല.
അതേസമയം, ഇന്നലെ ഉച്ചയോടെ കാറിലെത്തിയ ഒരു സംഘം പ്രദേശവാസികളുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവർ തന്നെയാണ് രാത്രിയിൽ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

