Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിരുവനന്തപുരം മെഡിക്കല്‍ കോളജ്: ട്രാഫിക് വാര്‍ഡനെതിരെ നടപടി

text_fields
bookmark_border
തിരുവനന്തപുരം മെഡിക്കല്‍ കോളജ്: ട്രാഫിക് വാര്‍ഡനെതിരെ നടപടി
cancel

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ മന്ത്രി വീണ ജോര്‍ജ് സൂപ്രണ്ടിന് നിര്‍ദേശം നല്‍കിയിരുന്നു. ട്രാഫിക് വാര്‍ഡനെ ഡ്യൂട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു.

മെഡിക്കൽ കോളജിൽ കൂട്ടിരിപ്പുകാരനെയാണ് വാർഡന്മാർ വളഞ്ഞിട്ട് മർദിച്ചു. പാങ്ങോട് സ്വദേശി അഫ്സൽ എന്ന യുവാവിനാണ് ക്രൂര മർദനമേറ്റത്. മർദനത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇന്നലെ വൈകീട്ട് ആറോടെയായിരുന്നു സംഭവം. ഒ.പി വിഭാഗത്തിലെ ഗേറ്റ് വഴി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ വാർഡന്മാർ തടഞ്ഞു. തർക്കത്തിനൊടുവിൽ കൂടുതൽ വാർഡൻമാരെത്തി യുവാവിനെ മർദിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram Medical College: Action against traffic warden
Next Story