എട്ട് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഇന്ന് അമേരിക്കയിലേക്ക്
text_fieldsവി.വി. രാജേഷ്
തിരുവനന്തപുരം: എട്ട് ദിവസത്തെ വിദേശ സന്ദർശനത്തിനായി തിരുവനന്തപുരം മേയർ അഡ്വ.വി.വി. രാജേഷ് ഇന്ന് അമേരിക്കയിലേക്ക് തിരിക്കും. ഫിലാഡൽഫിയയിൽ അമേരിക്കൽ മലയാളികൾ നടത്തുന്ന ഫൊക്കാനോ സമ്മേളനത്തിൽ പങ്കെടുക്കാനാണ് സന്ദർശനമെന്ന് വി.വി. രാജേഷ് ഫേസ്ബുക്കിലൂടെ അറിയിച്ചു. ഫിലാഡൽഫിയയിലെ സമ്മേളനത്തിന് ശേഷം ടെക്സസ്, വാഷിങ്ടൺ ഡി.സി, ന്യൂയോർക്ക്, ഹൂസ്റ്റൺ എന്നിവിടങ്ങളിലെ മലയാളി സമൂഹവുമായും, തിരുവനന്തപുരത്തുനിന്നുള്ള പ്രമുഖ വൃക്തികളുമായും ആശയവിനിമയം നടത്തുമെന്നും മേയർ അറിയിച്ചു.
വിവിധ നഗരങ്ങളിലെ മേയർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ന്യൂജേഴ്സിയിൽ നടക്കുന്ന നാമം അവാർഡ് ചടങ്ങിൽ പങ്കെടുക്കുകയും പ്രസ്തുത പരിപാടിയിൽ വച്ച് ലോകപ്രശസ്ത കാൻസർ വിദഗ്‌ദ്ധൻ ഡോ. എം.വി പിള്ള ഉൾപ്പെടെയുള്ള പ്രമുഖ വൃക്തികളുമായി സംവദിച്ച് തിരുവനന്തപുരത്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രങ്ങളുടെ പ്രാധാന്യവും, സാധ്യതകളും ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മേയറായി സത്യപ്രതിഞ്ജ ചെയ്ത ആദ്യ ദിവസങ്ങളിൽ തന്നെ അമേരിക്കൻ മലയാളി സമ്മേളനത്തിൽ പങ്കെടുക്കാൻ ഫൊക്കാനോ ഭാരവാഹികൾ കോർപ്പറേഷൻ ഓഫീസിൽ നേരിട്ടെത്തി ക്ഷണിച്ചിരുന്നു എന്നും ഇതിന്റെ ഭാഗമായാണ് എട്ട് ദിവസത്തെ സന്ദർശനത്തിന് അമേരിക്കയിലേക്ക് പോകുന്നതെന്ന് രാജേഷ് വ്യക്തമാക്കി.
അമേരിക്കൻ സന്ദർശനത്തിന് ശേഷം ആഗസ്റ്റ് പത്തിന് തിരുവനന്തപുരത്ത് തിരിച്ചെത്തും. സന്ദർശന വേളയിൽ ജങ്ങൾക്ക് ബുദ്ധിമുട്ട് നേരിടാതിരിക്കാൻ മേയറുടെ ചുമതല ഡെപ്യൂട്ടിമേയർ ജി.എസ് ആശാനാഥിന് കൈമാറിയിട്ടുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ്റെ വികസന രംഗത്ത് അമേരിക്കൻ മലയാളി സമൂഹത്തിൻ്റെ സഹകരണവും, അനുഭവ സമ്പത്തും പ്രയോജനപ്പെടുത്താൻ ഈ യാത്ര സഹായിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ടെന്ന് വി.വി രാജേഷ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

