Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഭ്യന്തര ചരക്ക് നീക്കം; ചരിത്ര നേട്ടവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

text_fields
bookmark_border
Cargo operations and freight handling at Thiruvananthapuram International Airport
cancel

തിരുവനന്തപുരം: ആഭ്യന്തര ചരക്ക് (കാർഗോ) നീക്കത്തിൽ സർവ്വകാല റെക്കോർഡ് കുറിച്ച് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. കഴിഞ്ഞ ഒക്ടോബർ മാസത്തിൽ മാത്രം 444 മെട്രിക് ടൺ ആഭ്യന്തര ചരക്കാണ് വിമാനത്താവളം വഴി കൈകാര്യം ചെയ്തത്. 2026 ജൂണിൽ രേഖപ്പെടുത്തിയ 406 മെട്രിക് ടൺ എന്ന മുൻ റെക്കോർഡാണ് ഇതോടെ തിരുവനന്തപുരം മറികടന്നത്. 38 മെട്രിക് ടൺ ചരക്ക് അധികമായി കൈകാര്യം ചെയ്തുകൊണ്ട് 9.4 ശതമാനത്തിന്റെ വൻ വർധനവാണ് ഒക്ടോബറിൽ സ്വന്തമാക്കിയത്.

കേരളത്തിൽ നിന്നുള്ള വിമാന ചരക്ക് സേവനങ്ങൾക്കുള്ള ഉയർന്ന ആവശ്യകതയും, ബിസിനസ് സ്ഥാപനങ്ങൾ, കൊറിയർ ഓപ്പറേറ്റർമാർ, ലോജിസ്റ്റിക്സ് പങ്കാളികൾ എന്നിവരുടെ സജീവ പങ്കാളിത്തവുമാണ് ഈ വളർച്ചയ്ക്ക് വഴിയൊരുക്കിയത്. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളുമായി സംസ്ഥാനത്തെ ബന്ധിപ്പിക്കുന്നതിൽ തിരുവനന്തപുരം വിമാനത്താവളം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ചരക്ക് നീക്കത്തിലെ ഈ വൻ കുതിച്ചുചാട്ടത്തിന് പ്രധാന പങ്കുവഹിച്ചത് മൊബൈൽ ഫോണുകളുടെയും ഒപ്റ്റിക്കൽ ലെൻസുകളുടെയും വരവാണ്. ഡൽഹിയിൽ നിന്ന് വൻതോതിൽ മൊബൈൽ ഫോണുകളും മുംബൈയിൽ നിന്ന് ഒപ്റ്റിക്കൽ ലെൻസുകളും തിരുവനന്തപുരത്തേക്ക് എത്തിച്ചു.

കൂടാതെ, കൊറിയർ - കൺസോളിഡേറ്റഡ് കാർഗോ നീക്കത്തിലും വലിയ മുന്നേറ്റമുണ്ടായി. മുൻപ് കൊച്ചി വഴി നടത്തിയിരുന്ന ചില ഔട്ട്ബൗണ്ട് കൺസോളിഡേറ്റഡ് കാർഗോ സേവനങ്ങൾ ഇപ്പോൾ തിരുവനന്തപുരം വഴി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇൻബൗണ്ട് കൺസോളിഡേറ്റഡ് കാർഗോയുടെ അളവിലും പോസ്റ്റ് ഓഫീസ് മെയിൽ വിഭാഗത്തിലെ ഇൻബൗണ്ട്-ഔട്ട്ബൗണ്ട് നീക്കങ്ങളിലും വലിയ പുരോഗതി രേഖപ്പെടുത്തി.

ബെംഗളൂരു, മുംബൈ, ഡൽഹി, ചെന്നൈ, ഹൈദരാബാദ് എന്നീ അഞ്ച് പ്രധാന നഗരങ്ങളിലേക്കാണ് തിരുവനന്തപുരത്തു നിന്നുള്ള ആഭ്യന്തര ചരക്ക് നീക്കം കൂടുതലായും നടക്കുന്നത്. രാജ്യത്തെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രങ്ങളുമായി വിമാനത്താവളത്തിനുള്ള മികച്ച കണക്റ്റിവിറ്റിയാണ് ഇത് വ്യക്തമാക്കുന്നത്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എക്സിം (കയറ്റുമതി-ഇറക്കുമതി) പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ മേഖലയിലെ ലോജിസ്റ്റിക്സ് രംഗത്ത് പുതിയ സാധ്യതകൾ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഴിഞ്ഞം തുറമുഖവും തിരുവനന്തപുരം വിമാനത്താവളവും തമ്മിലുള്ള സഹകരണം ശക്തമാകുന്നതോടെ മൾട്ടി-മോഡൽ ചരക്കുനീക്കം കൂടുതൽ എളുപ്പമാകും. ഇത് ആഭ്യന്തര വിമാന കാർഗോ നീക്കത്തിന് കൂടുതൽ ആവശ്യക്കാരെ സൃഷ്ടിക്കുകയും, തിരുവനന്തപുരത്തെ വളർന്നുവരുന്ന ഒരു സംയോജിത ലോജിസ്റ്റിക്സ് ഹബ്ബായി ഉയർത്താൻ സഹായിക്കുകയും ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thiruvananthapuram International Airport Sets All-Time Record in Domestic Cargo Movement
Next Story