Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകഠിനംകുളം...

കഠിനംകുളം കൂട്ടബലാത്സംഗത്തിൽ വനിത കമീഷൻ കേസെടുത്തു

text_fields
bookmark_border
കഠിനംകുളം കൂട്ടബലാത്സംഗത്തിൽ വനിത കമീഷൻ കേസെടുത്തു
cancel

ന്യൂഡൽഹി: കഠിനംകുളത്ത്​ ഭർത്താവും സുഹൃത്തുക്കളും ചേർന്ന്​ യുവതിയെ കൂട്ടബലാത്സംഗം ചെയ്​ത  സംഭവത്തിൽ ദേശീയ വനിത കമീഷൻ സ്വമേധയ കേസെടുത്തു. 

സംഭവത്തിൽ സംസ്​ഥാന സർക്കാരിനോട്​ റിപ്പോർട്ട്​ ​തേടുകയും ചെയ്​തു. വനിതകളുടെ സുരക്ഷയിൽ ഗുരുതര വീഴ്​ചയാണ്​ സംഭവം വെളിപ്പെടുത്തുന്നതെന്ന്​ കമീഷൻ ചൂണ്ടിക്കാട്ടി. 

അതേസമയം ആറുപേരെ കേസിൽ അറസ്​റ്റ്​ ചെയ്​തതായി തിരുവനന്തപുരം റൂറൽ എസ്​.പി അറിയിച്ചതായി ദേശീയ വനിത കമീഷൻ പറഞ്ഞു. കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെ തുടർ നടപടികൾ എന്തെല്ലാം സ്വീകരിച്ചുവെന്ന്​ ഡി.ജി.പി ആർ. ശ്രീലേഖയോട്​ കമീഷനെ അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദേശീയ വനിത കമീഷൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rape Casekerala newsnational womens commissiongang rapemalayalam newsKadinamkulam gang rape
News Summary - Thiruvananthapuram Gangrape National Womens Commission Case -Kerala news
Next Story