Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅപകീർത്തി കേസ്​:...

അപകീർത്തി കേസ്​: രവിശങ്കർ പ്രസാദ്​ നേരിൽ ഹാജരാകണമെന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതി

text_fields
bookmark_border
അപകീർത്തി കേസ്​: രവിശങ്കർ പ്രസാദ്​ നേരിൽ ഹാജരാകണമെന്ന്​ തിരുവനന്തപുരം സി.ജെ.എം കോടതി
cancel

തിരുവനന്തപുരം: ശശി തരൂർ എം.പി സമർപ്പിച്ച ഹരജിയിൽ കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദിനെതിരെ കോടതി ക്രിമിനൽ കേസെടുത്തു. കേന്ദ്രമന്ത്രിയുടെ പരാമർശം തനിക്ക്​ അപകീർത്തിയുണ്ടാക്കിയെന്നാരോപിച്ച്​ തരൂർ നൽകിയ കേസിലാണ്​ തിരുവനന്തപുരം ചീഫ്​ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. ​േമയ് രണ്ടിന് കോടതിയിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട്​ കേന്ദ്രമന്ത്രിക്ക്​ കോടതി സമൻസും അയച്ചു.


കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് 2018 ഒക്ടോബർ 28ന്​ പുലർച്ച 5.38ന് ട്വിറ്റർ വഴി കൊലപാതക കേസിലെ പ്രതി തരൂർ എന്ന പോസ്​റ്റിടുകയും ഇത് ത​​െൻറ 80 വയസ്സുള്ള അമ്മയോടുപോലും പലരും ചോദിക്കാൻ ഇടവരുത്തുകയും ചെയ്​തെന്ന്​ തരൂർ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സുനന്ദപുഷ്കറുടെ മരണം ആത്മഹത്യയാണെന്നാണ് ഡൽഹി പൊലീസ് കുറ്റപത്രത്തിൽ പറയുന്നത്. കഴിഞ്ഞദിവസം കോടതിയിൽ നേരി​െട്ടത്തി തരൂർ മൊഴി നൽകിയിരുന്നു.

ബി.ജെ.പി മുൻ സംസ്​ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള 2019 മാർച്ച് അഞ്ചിന്​ അടൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മൂന്ന്​ ഭാര്യമാരെ കൊലപ്പെടുത്തിയ ആളാണ് തരൂരെന്ന്​ നടത്തിയ പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന്​ കാട്ടി മറ്റൊരു ഹരജിയും തരൂർ ഇതേ കോടതിയിൽ നൽകിയിട്ടുണ്ട്. ഇൗ കേസിലും കഴിഞ്ഞദിവസം നേരിട്ടെത്തി അദ്ദേഹം മൊഴി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tharoorkerala newsravi shankar prasaddefamation casemalayalam newsThiruvananthapuram CJM Court
News Summary - Thiruvananthapuram Court Issues Summons to Ravi Shankar Prasad in Defamation Case Filed by Tharoor -kerala news
Next Story