തിരുവനന്തപുരം നഗരസഭ നികുതി തട്ടിപ്പിൽ ഒരാൾ അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: നഗരസഭ നികുതി തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ശ്രീകാര്യം സോണൽ ഒാഫീസ് അറ്റൻഡന്റ് ബിജുവാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ബിജുവിനെ തിരുവനന്തപുരം കല്ലറയിൽ നിന്നാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. നികുതി പണം തട്ടിപ്പ് കേസിലെ ആദ്യ അറസ്റ്റാണിത്.
തിരുവനന്തപുരം നഗരസഭ പരിധിയിലെ ഉള്ളൂർ, ആറ്റിപ്ര, ശ്രീകാര്യം, നേമം, സോണൽ ഓഫിസുകളിൽ നിന്നായി 33.96 ലക്ഷം രൂപയുടെ നികുതി പണം തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. സംസ്ഥാന കൺകറന്റ് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണ് തിരിമറി വിവരം പുറത്തായത്.
നികുതിയിനത്തിൽ ലഭിച്ച പണം ബാങ്കിൽ അടക്കാതെ തിരുവനന്തപുരം നഗരസഭയുടെ നാല് സോണൽ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് ലക്ഷങ്ങൾ തട്ടിയത്. 33.96 ലക്ഷത്തിൽ 25 ലക്ഷത്തിന്റെ തട്ടിപ്പ് നടന്നത് നേമം സോണൽ ഒാഫീസിലാണ്. സംഭവത്തിൽ കുറ്റക്കാരായ അഞ്ച് ഉദ്യോഗസ്ഥരെ നഗരസഭ സസ്പെൻഡ് ചെയ്തിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

