Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം-ചേർത്തല,...

തിരുവനന്തപുരം-ചേർത്തല, കുറ്റിപ്പുറം-കണ്ണൂർ റോഡുകൾ ദേശീയപാത തന്നെ - പൊതുമരാമത്ത്​ വകുപ്പ്

text_fields
bookmark_border
തിരുവനന്തപുരം-ചേർത്തല, കുറ്റിപ്പുറം-കണ്ണൂർ റോഡുകൾ ദേശീയപാത തന്നെ - പൊതുമരാമത്ത്​ വകുപ്പ്
cancel

​കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം-​ചേ​ർ​ത്ത​ല, കു​റ്റി​പ്പു​റം--​ക​ണ്ണൂ​ർ റോ​ഡു​ക​ളു​ടെ പ​ദ​വി സം​ബ​ന്ധി​ച്ച ഹൈ​കോ​ട​തി​യു​ടെ തീ​ർ​പ്പി​ന് കാ​ര​ണ​മാ​യ​ത്​ പൊ​തു​മ​രാ​മ​ത്ത്​ വ​കു​പ്പ്​ ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ലം. ഇ​രു​റോ​ഡും ദേ​ശീ​യ​പാ​ത അ​ല്ലാ​താ​ക്കി വി​ജ്​​ഞാ​പ​നം വ​ന്നി​ട്ടു​ണ്ടെ​ന്ന നി​ഗ​മ​ന​ത്തി​​ന്​ അ​റു​തി​വ​രു​ത്തി​യ​ത്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഡോ. ​ആ​ശ തോ​മ​സ് ന​ൽ​കി​യ സ​ത്യ​വാ​ങ്​​മൂ​ല​മാ​ണ്. 

ദേ​ശീ​യ​പാ​ത പ​ദ​വി​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത്​ മ​ദ്യ​ശാ​ല​ക​ൾ​ക്കു​ള്ള അ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന മു​ൻ ഉ​ത്ത​ര​വ്​ തി​രു​ത്തി മ​ദ്യ​ശാ​ല​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​ക​രു​തെ​ന്ന്​ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്​​ ഇൗ​ ​റോ​ഡു​ക​ൾ​ക്ക്​ ദേ​ശീ​യ​പാ​ത പ​ദ​വി​യു​ണ്ടെ​ന്ന്​ വ്യ​ക്​​ത​ത വ​ന്ന​തോ​ടെ​യാ​ണ്. ഇ​രു​പാ​ത​യും ദേ​ശീ​യ​പാ​ത ത​ന്നെ​യാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ലെ​ന്നാ​യി​രു​ന്നു പൊ​തു​മ​രാ​മ​ത്ത്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​ത്യ​വാ​ങ്​​മൂ​ല​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി​യ​ത്. ദേ​ശീ​യ​പാ​ത നി​യ​മ​ത്തി​​​െൻറ അ​ഞ്ചാം വ​കു​പ്പ​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത​ക​ളു​ടെ വി​ക​സ​ന​ത്തി​നും അ​റ്റ​കു​റ്റ​പ്പ​ണി​ക്കു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​റി​നും ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി​ക്കും നി​ർ​ദേ​ശം ന​ൽ​കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കു​ന്നു​ണ്ട്.  

ക​ണ്ണൂ​ർ--വെ​ങ്ങ​ളം-​കു​റ്റി​പ്പു​റം പാ​ത​യും ചേ​ർ​ത്ത​ല-​ഓ​ച്ചി​റ-​തി​രു​വ​ന​ന്ത​പു​രം പാ​ത​യും ദേ​ശീ​യ​പാ​ത നി​യ​മ​ത്തി​ലെ ഷെ​ഡ്യൂ​ൾ ര​ണ്ട​നു​സ​രി​ച്ച് ദേ​ശീ​യ​പാ​ത ത​ന്നെ​യാ​ണ്. ഇ​തു​പോ​ലെ 2017 ജ​നു​വ​രി ഒ​ന്നി​ലെ സ്ഥി​തി​യ​നു​സ​രി​ച്ച് ര​ണ്ട് പാ​ത​യു​ടെ​യും അ​റ്റ​കു​റ്റ​പ്പ​ണി​യു​ടെ ചു​മ​ത​ല സം​സ്ഥാ​ന സ​ർ​ക്കാ​റി​നാ​ണ്. ഇ​ത്ത​ര​ത്തി​ൽ പാ​ത​ക​ളു​ടെ വി​ജ്ഞാ​പ​നം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​ന് കേ​ന്ദ്രം ഇ-​മെ​യി​ലി​ൽ അ​യ​ക്കാ​റു​ണ്ട്.

കേ​ന്ദ്ര സ​ർ​ക്കാ​റി​​​​െൻറ വെ​ബ്സൈ​റ്റി​ൽ​നി​ന്നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ചേ​ർ​ത്ത​ല-​തി​രു​വ​ന​ന്ത​പു​രം ​േറാ​ഡി​​​െൻറ പ​ദ​വി വ്യ​ക്ത​മാ​ക്കാ​ൻ മേ​യ് 30ന് ​തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു. ക​ണ്ണൂ​ർ-​കു​റ്റി​പ്പു​റം -പാ​ത സം​ബ​ന്ധി​ച്ച്​ ക​ണ്ണൂ​ർ എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​റും അ​പേ​ക്ഷ ന​ൽ​കി. ആ​ദ്യ​ത്തേ​തി​ന്​ മ​റു​പ​ടി ന​ൽ​കി​യെ​ങ്കി​ലും ര​ണ്ടാ​മ​ത്തേ​തി​ന്​ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും സ​ത്യ​വാ​ങ്മൂ​ല​ത്തി​ൽ പ​റ​യു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national highwaythiruvananthapuram- cherthalakuttipuram-kannur
News Summary - thiruvananthapuram- cherthala, kuttipuram-kannur national highway
Next Story