Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരത്ത് കുടുംബത്തിലെ മൂന്നു പേർ മരിച്ച നിലയിൽ
text_fieldsbookmark_border
തിരുവനന്തപുരം: കുളത്തൂരിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. സുരേഷ്, ഭാര്യ സിന്ധു, പത്തു വയ സുകാരൻ മകൻ എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ല.
വാടക വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ രണ്ടു ദിവസമായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനാൽ സുരേഷിന്റെ അമ്മ കുളത്തൂരിലെ വീട്ടിലെത്തിയപ്പോഴാണ് മരണ വിവരം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സുരേഷ് തൂങ്ങി മരിച്ച നിലയിലും മറ്റുള്ളവർ മുറിയിൽ മരിച്ച നിലയിലുമായിരുന്നു.
മൂന്നു മാസമായി കുടുംബം ഇവിടെ വാടകവീട്ടിലാണ് താമസം.
Next Story
