Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിൽ യുവാവ്​...

തിരുവല്ലയിൽ യുവാവ്​ തീകൊളുത്തിയ പെൺകുട്ടി മരിച്ചു

text_fields
bookmark_border
ajin-reji-mathew
cancel

തി​രു​വ​ല്ല(പത്തനംതിട്ട): പ്ര​ണ​യാ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച​തി​ന്​ തി​രു​വ​ല്ല​യി​ല്‍ യു​വാ​വ് പെ​ട്രോ​ളൊ​ഴ ി​ച്ച് തീ​കൊ​ളു​ത്തി​യ പെ​ണ്‍കു​ട്ടി മ​രി​ച്ചു. തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ റേ​ഡി​യോ​ള​ജ ി കോ​ഴ്​​സി​ന്​ പ​ഠി​ക്കു​ന്ന, ചു​മ​ത്ര​യി​ൽ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന അ​യി​രൂ​ർ സ്വ​ദേ​ശി​നി ക​വി​ത വി​ജ​യ​കു​മാ​ർ​​ (20) ആ​ണ്​ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്‍ച​യാ​ണ് പ​ട്ടാ​പ്പ​ക​ൽ ന​ടു​റോ​ഡി​ല്‍വെ​ച്ച്​ കു​മ്പ​നാ​ട് കോ​യി​പ്രം ക​രാ​ലി​ൽ വീ​ട്ടി​ൽ അ​ജി​ന്‍ റെ​ജി മാ​ത്യു കോ​ള​ജി​ലേ​ക്ക് പോ​കും​വ​ഴി ക​വി​ത​യെ കു​ത്തി​വീ​ഴ്ത്തി​യ​ശേ​ഷം പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ച​ത്. അ​ജി​നെ ​നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചി​രു​ന്നു.

വെ​ച്ചൂ​ച്ചി​റ വി​ശ്വ​ബ്രാ​ഹ്മ​ണ കോ​ള​ജി​ലെ ബി.​എ​സ്​​സി ഒ​ന്നാം​വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ് അ​ജി​ൻ. പ്ല​സ് ടു​വി​ന് പ​ഠി​ക്കു​മ്പോ​ൾ മു​ത​ൽ അ​ജി​ന്​ പെ​ൺ​കു​ട്ടി​യോ​ട് പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്നു. പ​ല​വ​ട്ടം പ്ര​ണ​യാ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും പെ​ൺ​കു​ട്ടി വി​സ​മ്മ​തി​ച്ചു. ഇ​താ​ണ് ക്രൂ​ര​മാ​യ പ്ര​തി​കാ​ര​ത്തി​ലേ​ക്ക് വ​ഴി​തെ​ളി​ച്ച​ത്.

തി​രു​വ​ല്ല​യി​ലെ ചി​ല​ങ്ക ജ​ങ്ഷ​നി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. റോ​ഡ​രി​കി​ൽ​നി​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ രോ​ഷാ​കു​ല​നാ​യ അ​ജി​ൻ ക​ത്തി ഉ​പ​യോ​ഗി​ച്ച് പെ​ൺ​കു​ട്ടി​യു​ടെ വ​യ​റി​ൽ കു​ത്തി മു​റി​വേ​ൽ​പി​ച്ചു. തു​ട​ർ​ന്ന് ബാ​ഗി​ൽ സൂ​ക്ഷി​ച്ച ഒ​രു​കു​പ്പി പെ​ട്രോ​ൾ ഒ​ഴി​ച്ച് ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ക​ത്തി​ക്കു​ക​യാ​യി​രു​ന്നു. ക​വി​ത​യു​ടെ പി​താ​വ്​: അ​യി​രൂ​ർ പു​ത്ത​ഴം ച​രു​വി​ൽ കി​ഴ​ക്കേ​വീ​ട്ടി​ൽ വി​ജ​യ​കു​മാ​ർ. മാ​താ​വ്​: ഉ​ഷ. സ​ഹോ​ദ​ര​ങ്ങ​ൾ: വീ​ണ (തി​രു​വ​ല്ല ബി​ലീ​വേ​ഴ്​​സ്​ ച​ർ​ച്ച്​ ജീ​വ​ന​ക്കാ​രി), വി​ദ്യ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsMan Fire to Lady​ThiruvallaTeen death
News Summary - Thiruvalla women death-Kerala news
Next Story