Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ല മേഖലയിൽ...

തിരുവല്ല മേഖലയിൽ കുടുങ്ങി കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം പേർ

text_fields
bookmark_border
തിരുവല്ല മേഖലയിൽ കുടുങ്ങി കിടക്കുന്നത് മുക്കാൽ ലക്ഷത്തോളം പേർ
cancel

പത്തനംതിട്ട: തിരുവല്ലയിൽ വീടുകളിൽ കുടുങ്ങി കിടക്കുന്നത് ആയിരങ്ങൾ. മൂന്നുദിവസമായി ഭക്ഷണവും വെള്ളവിമില്ലാതെ കിടക്കുന്നവർ നരക യാതനയിലാണ്. ഇവരെ രക്ഷിക്കാൻ സർക്കാർ സംവിധാനങ്ങൾ കിണഞ്ഞ് ശ്രമിക്കുന്നു. 50 േബാട്ടുകൾ ഇൗ മേഖലയിൽ രക്ഷാ പ്രവർത്തനം നടത്തുന്നു. തിരുവല്ല, അപ്പർ കുട്ടനാട് മേഖലകളിലായി മുക്കാൽ ലക്ഷത്തോളം ആൾക്കാരാണ് വീടുകളിൽ കുടുങ്ങിക്കിടക്കുന്നത്. 

ഇന്ന് തിരുവല്ല കേന്ദ്രീകരിച്ച് വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. കുടുങ്ങി കിടക്കുന്ന എല്ലാവരേയും രക്ഷിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഡിഐജി ഷെഫീന്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവര്‍ തിരുവല്ല കേന്ദ്രീകരിച്ച് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.

പ്രളയക്കെടുതി രൂക്ഷമായ പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂര്‍ തുടങ്ങിയ വില്ലേജുകള്‍ക്ക് ശ്രദ്ധ നല്‍കിയാവും രക്ഷാപ്രവര്‍ത്തനം. ഇതിനു പുറമേ സമീപ വില്ലേജുകളിലെ പ്രളയ സ്ഥിതി തല്‍സമയം വിലയിരുത്തി രക്ഷാപ്രവര്‍ത്തനം നടത്തും. 

കോഴഞ്ചേരി താലൂക്കിലെ ഒറ്റപ്പെട്ടു കിടക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് ഇന്നും രക്ഷാപ്രവര്‍ത്തനം തുടരുന്നു. ആറന്മുളയിലെ ആറാട്ടുപുഴ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും. വെള്ളിയാഴ്ച ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആറന്മുളയിലും കോഴഞ്ചേരി താലൂക്കിലെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു. റാന്നി താലൂക്കില്‍ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. വീടുകളില്‍ നിന്നു മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മാത്രമാണ് ഇപ്പോഴും ഒറ്റപ്പെട്ട വീടുകളില്‍ തുടരുന്നത്. അടൂര്‍ താലൂക്കിലെ പന്തളം മേഖലയില്‍ കുറച്ചു പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ട്. ഇതു കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തു കഴിഞ്ഞു. ഇന്നു വൈകിട്ടോടെ 95 ശതമാനവും നാളെയോടെ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

തിരുവല്ലയിൽ രക്ഷാപ്രവര്‍ത്തനം സജീവം
പത്തനംതിട്ട: ജില്ലയിൽ പ്രളയം മൂന്നാം ദിവസം പിന്നിട​െവ ദുരിത ഭൂമിയായി മാറിയ തിരുവല്ല, അപ്പർ കുട്ടനാട്​ മേഖലയിൽ രക്ഷാപ്രവർത്തനങ്ങൾ സജീവം. കുടുങ്ങിക്കിടക്കുന്ന എല്ലാവ​െരയും രക്ഷിക്കാൻ മാസ്​റ്റര്‍ പ്ലാന്‍ തയാറാക്കി. അതനുസരിച്ച്​ നടത്തിയ  പ്രവർത്തനങ്ങളിലൂടെ കുടുങ്ങിക്കിടക്കുന്നവരിൽ ഭൂരിഭാഗത്തിനും ഭക്ഷണവും കുടിവെള്ളവും എത്തിക്കാനായി. രക്ഷിക്കാനാവുന്നവരെ ചങ്ങനാശ്ശേരിയിലും തിരുവല്ലയിലെത​െന്ന ഉയർന്ന മേഖലകളിലും എത്തിച്ചുകൊണ്ടിരിക്കുന്നു​.  

പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂര്‍ തുടങ്ങിയ വില്ലേജുകളിലാണ്​ ആയിരക്കണക്കിന്​ കുടുംബങ്ങൾ ​വീടുകളുടെ മുകൾ നിലകളിൽ കുടുങ്ങിയ നിലയിൽ കിടക്കുന്നത്​. മേഖലയിൽ 50 ബോട്ടാണ്​ രക്ഷാപ്രവർത്തനം നടത്തുന്നത്​. 

ആറന്മുളയിലെ ആറാട്ടുപുഴ ഉള്‍പ്പെടെ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്​ മാറ്റിക്കൊണ്ടിരിക്കുന്നു. ഇതുവരെ ഇവിടെനിന്ന്​ രണ്ടായിരത്തോളം പേരെയാണ്​ രക്ഷപ്പെടുത്തി ദുരിതാശ്വാസ ക്യാമ്പുകളിലാക്കിയത്​. റാന്നി താലൂക്കില്‍ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി. വീടുകളില്‍നിന്ന്​ മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മാത്രമാണ് ഇപ്പോഴും  തുടരുന്നത്. പന്തളം മേഖലയില്‍ വെള്ളിയാഴ്​ച വൻ വെള്ളപ്പാച്ചിൽ ഉണ്ടായെങ്കിലും ശനിയാഴ്​ചയോടെ ഇതിന്​ ശമനം വന്നിട്ടുണ്ട്​.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായ പ്രവാഹം
പത്തനംതിട്ട: അതിരൂക്ഷമായ പ്രളയക്കെടുതിക്ക് ഇരയായി ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വിവിധ സ്ഥലങ്ങളില്‍നിന്ന് സഹായം പ്രവഹിക്കുന്നു. കലക്ടറേറ്റ്, ആറ് താലൂക്ക് ഓഫിസുകള്‍ എന്നിവിടങ്ങളിലേക്കാണ് ഭക്ഷണ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും എത്തുന്നത്. ഇവ അപ്പപ്പോള്‍ തന്നെ വില്ലേജ് ഓഫിസര്‍മാരുടെ നേതൃത്വത്തിൽ ക്യാമ്പുകളിലേക്ക് എത്തിക്കാൻ​ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം കലക്ടർ ഡോ. കെ. വാസുകിയുടെ നേതൃത്വത്തിൽ അഞ്ച് ട്രക്കുകളിലായി ക്യാമ്പുകളിലേക്ക് ആവശ്യമായ ഭക്ഷണം ഉള്‍പ്പെടെ സാധനങ്ങള്‍ എത്തിച്ചു.

തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്തി​​​െൻറ ചുമതലയിൽ മൂന്ന് ട്രക്ക് സാധനങ്ങളും ഒരു ട്രക്കില്‍ കുടിവെള്ളവും എത്തിച്ചു. ബി.എസ്.എഫ് ഒരു ട്രക്കും മഴക്കെടുതി ദുരിതാശ്വാസ സ്പെഷൽ ഓഫിസറായ രാജമാണിക്യവും നിശാന്തിനി  ​െഎ.പി.എസും ചേർന്ന്​ ഓരോ ട്രക്ക് വീതം സാധനങ്ങളും എത്തിച്ചു. കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 7500 ഭക്ഷണപ്പൊതികള്‍ ക്യാമ്പുകളില്‍ വിതരണം ചെയ്തു. ടെക്‌നോപാര്‍ക്കിലെ യു.എസ്.ടി ഗ്ലോബല്‍ സോഫ്റ്റ്​വെയറിലെ ജീവനക്കാര്‍ സമാഹരിച്ച ഭക്ഷണസാധനങ്ങള്‍, മരുന്നുകള്‍, തുണി, കുട്ടികള്‍ക്കുള്ള ഡയപ്പറുകള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ നിറച്ച ട്രക്ക് കഴിഞ്ഞ ദിവസം രാത്രി 12ഒാടെ കലക്ടറേറ്റില്‍ എത്തി.

കലക്ടര്‍ പി.ബി. നൂഹ് ഏറ്റുവാങ്ങി. ജില്ലയില്‍ നദികളിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്കു മടങ്ങുന്നതിന് കൂടുതല്‍ ദിവസം വേണ്ടിവരും. ഈ സാഹചര്യത്തില്‍ വരുംദിവസങ്ങളിലും  കൂടുതല്‍ സാധനങ്ങള്‍ ആവശ്യമായി വരും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും അവശ്യസാധനങ്ങള്‍ വരുംദിവസങ്ങളിലും എത്തിക്കണമെന്ന് കലക്ടർ അഭ്യര്‍ഥിച്ചു.

പത്തനംതിട്ട കരകയറി തുടങ്ങി; അപ്പർ കുട്ടനാട്​ മേഖല വെള്ളത്തിൽ ത​െന്ന
പത്തനംതിട്ട: മൂന്നിൽ രണ്ടുഭാഗവും വെള്ളത്തിലായ മഹാദുരിതത്തിൽനിന്ന്​ നാലാം ദിനമായ ശനിയാഴ്​ച മുതൽ ജില്ല പതിയെ കരകയറി തുടങ്ങി. രൂക്ഷമായ വെള്ളപ്പൊക്കം അനുഭവ​പ്പെട്ട ആറന്മുള മേഖലയിൽ 10 അടിയോളം ജലനിരപ്പ്​ താഴ്​ന്നു. തിരുവല്ല, അപ്പർകുട്ടനാട്​ മേഖലയിൽ വെള്ള​ം ഉയരുന്ന അവസ്​ഥ കുറഞ്ഞെങ്കിലും വീണ്ടും ഡാമുകൾ തുറന്നത്​ ഭീഷണിയായി. ജില്ലയില്‍ 55,340 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്​. ബന്ധുവീടുകളിലും ഉയർന്ന പ്രദേശങ്ങളിലും അഭയം തേടിയവർ ഇതിലുമേറെയാണ്​. ആറന്മുള മേഖലയിൽനിന്ന്​ ശനിയാഴ്​ച അറുനൂറോളം പേ​െര കരയിലെത്തിച്ചു. എല്ലായിടത്തും രാപകൽ രക്ഷാപ്രവർത്തനം നടക്കുകയാണ്​. ഇടക്കിടെ പെയ്യുന്ന മഴ  രക്ഷാപ്രവർത്തനങ്ങൾക്ക്​ തിരിച്ചടിയാണ്​. 

ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക്​ മൂന്നുദിവസത്തിന്​​ ശേഷം ശനിയാഴ്​ച മുതൽ ഭക്ഷണസാധനങ്ങൾ ലഭിച്ചുതുടങ്ങി. അവശ്യമരുന്നുകളും ഡോക്​ടർമാരുടെ സേവനവും ലഭ്യമാക്കി. ഇതോടെ ക്യാമ്പുകളിലുള്ളവരുടെ പരി​േദവനങ്ങൾക്ക്​ കുറവുവന്നിട്ടുണ്ട്​. വീടുകളിലും ഒറ്റപ്പെട്ട ക്യാമ്പുകളിലും കഴിയുന്ന ബോട്ടുകൾ എത്താൻ കഴിയാത്തിടങ്ങളിൽ ൈസന്യം ഹെലികോപ്​ടറുകളിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചു. ജില്ലയിൽ രൂക്ഷമായ വെള്ളപ്പൊക്കം ആദ്യം അനുഭവപ്പെട്ട റാന്നിയിൽ സ്​ഥിതി സാധാരണ നിലയിലെത്തി. വീടുകളിൽനി​െന്നല്ലാം വെള്ളം ഇറങ്ങി. ശനിയാഴ്​ച മഴ കുറഞ്ഞത്​ മലയോരമേഖലക്കും ആശ്വാസമായി. ഇവിടെ ഉരുൾപൊട്ടൽ ഭീതി അകന്നിട്ടുണ്ട്​. എന്നിരുന്നാലും ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവർക്ക്​ വീടുകളിലേക്ക്​ മടങ്ങാനായിട്ടില്ല. ദിവസങ്ങളായി രക്ഷാപ്രവർത്തനം നടത്തി തളർന്ന മത്സ്യത്തൊഴിലാളികളോടൊപ്പം എൻ.ഡി.ആർ.എഫ്​ ചേർന്നതോടെ പ്രവർത്തനം ഉൗർജിതമായി. 
 

തഹസില്‍ദാറെ സസ്‌പെന്‍ഡ് ചെയ്തു
പത്തനംതിട്ട: ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെ കലക്ടര്‍ പി.ബി. നൂഹ് സസ്‌പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ, ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പി​​​െൻറ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുക​യോ ചെയ്യാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനാണ്​​ സസ്‌പെന്‍ഷൻ. 

ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തി​െവക്കാന്‍ ഉത്തരവ്
പത്തനംതിട്ട: ജില്ലയിലെ ക്വാറികളുടെയും ക്രഷറുകളുടെയും പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കലക്ടര്‍ പി.ബി. നൂഹ് ഉത്തരവിട്ടു. ജില്ലയിലെ പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഇവയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. 

എം.സി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു
പത്തനംതിട്ട: അച്ചൻകോവിലാറ്റിലും പമ്പാനദിയിലും ജലനിരപ്പ്​ താഴ്​ന്നതോടെ എം.സി റോഡിൽ ഗതാഗതം ഭാഗികമായി പുനഃസ്​ഥാപിച്ചു. വെള്ളത്തിൽ മുങ്ങിക്കിടന്ന പന്തളം, ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിൽ വെള്ളം ഇറങ്ങിയതോടെ വാഹനങ്ങൾ ഒാടിത്തുടങ്ങി. കോട്ടയം മുതൽ തിരുവനന്തപുരം വരെയാണ്​ വാഹനങ്ങൾ ഒാടിയത്​. ബസ്​ സർവിസുകൾ പുനരാരംഭിച്ചിട്ടില്ല. സ്വകാര്യ വാഹനങ്ങൾ മാത്രമാണ്​ ഒാടുന്നത്​. പമ്പാനദിയിലൂടെ കുതി​െച്ചത്തിയ വെള്ളം ചെങ്ങന്നൂരിനെയും അച്ചൻകോവിലാറ്റിലെ വെള്ളം പന്തളത്തെയും പ്രളയത്തിൽ മുക്കുകയായിരുന്നു. 

 കക്കി ഡാമി​​​െൻറ ഷട്ടറുകൾ ശനിയാഴ്​ച കൂടുതൽ ഉയർത്തിയത്​ പമ്പയാറ്റിൽ വീണ്ടും വെള്ളം ഉയരാൻ കാരണമാകും. അത്​ ചെങ്ങന്നൂരിന്​ വീണ്ടും ഭീഷണിയാകും. കക്കിയിൽനിന്ന്​ ​പമ്പയാറ്റിലൂടെ വെള്ളം ചെങ്ങന്നൂർ മേഖലയിലെത്താൻ രണ്ട്​ ദിവസമെടുക്കും. കുതി​െച്ചാഴുകിയ അച്ചൻകോവിലാർ വെള്ളിയാഴ്​ച പന്തളം നഗര​െത്ത അപ്പാടെ മുക്കിയിരുന്നു. ശനിയാഴ്​ച ഉച്ചയോടെയാണ്​ ഇതിന്​ ശമനമുണ്ടായത്​. ശനിയാഴ്​ചയും മലയോര മേഖലകളിൽ കനത്ത മഴ പെയ്​തത്​ അച്ചൻകോവിലാറ്റിൽ ജലനിരപ്പ്​ വീണ്ടും ഉയരാൻ കാരണമാകും. അത്​ പന്തളത്തെ വീണ്ടും വെള്ളത്തിൽ മുക്കുമോ എന്ന ആശങ്കയുണ്ട്​. തിരുവല്ലയിലും നഗരത്തിൽനിന്ന്​ വെള്ളം ഇറങ്ങി റോഡ്​ തെളിഞ്ഞതോടെയാണ്​ ഗതാഗതം പുനഃസ്​ഥാപിക്കാനായത്​. മൂന്നിടത്തും റോഡ്​ ആകെ ചളി നിറഞ്ഞ നിലയിലാണ്​. ബസ്​ സർവിസുകൾ തുടങ്ങുന്നത്​ സംബന്ധിച്ച്​ അറിയിപ്പുണ്ടായിട്ടില്ല.  
 

കക്കി-ആനത്തോട് ഡാം ഷട്ടര്‍ ഉയര്‍ത്തി; ജാഗ്രത പാലിക്കണം
പത്തനംതിട്ട: കക്കി-ആനത്തോട് ഡാമി​​​െൻറ നാല് ഷട്ടറില്‍ മൂ​െന്നണ്ണം 75 സെ.മീറ്ററിൽനിന്ന്​ 90 സെ.മീ. ആയി ഉയര്‍ത്തി. പമ്പ നദീതീരവാസികള്‍  ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ പി.ബി. നൂഹ് അറിയിച്ചു.

പത്തനംതിട്ടയിൽ 55,340 പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍
പത്തനംതിട്ട: പ്രളയക്കെടുതിക്കിരയായ 55,340 പേര്‍ ജില്ലയിലെ 448 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. തിരുവല്ല താലൂക്കിലാണ് കൂടുതല്‍ ക്യാമ്പുകള്‍- 208. കോഴഞ്ചേരി (136), കോന്നി (37), മല്ലപ്പള്ളി (28), റാന്നി (15), അടൂർ ‍(24). തിരുവല്ലയില്‍ 20ഉം റാന്നിയില്‍ ആറും അടൂരില്‍ ഏഴും കോന്നിയില്‍ ഒമ്പതും മല്ലപ്പള്ളിയില്‍ എട്ടും കോഴഞ്ചേരിയില്‍ 20ഉം ആളുകളെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുനിന്ന്​ 10 വാഹനത്തിലായി എത്തിച്ച ഭക്ഷണസാധനങ്ങള്‍ ആര്‍.ടി.ഒ നല്‍കിയ പത്ത് ബസിലും അഞ്ച് ജീപ്പിലുമായി തഹസില്‍ദാര്‍മാര്‍ മുഖേന വിതരണം ചെയ്തു. സതേണ്‍ നേവല്‍ കമാന്‍ഡൻറ്​ മുഖേന എത്തുന്ന 15 ടണ്‍ ഭക്ഷ്യധാന്യം പത്തനംതിട്ടയില്‍ സംഭരിച്ച് വിതരണം ചെയ്യും. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittakerala newsheavy rainmalayalam newsrescue operation
News Summary - Thiruvalla Rescue - Kerala News
Next Story