Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവല്ലയിൽ ബൈക്കുകൾ...

തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് മരണം

text_fields
bookmark_border
thiruvalla-bike-accident
cancel

തിരുവല്ല: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്‌. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ആമല്ലൂർ പ്ലാംമ്പറമ്പിൽ നന്ദകുമാർ (നന്ദൻ മഞ്ഞാടി, 33), ചങ്ങനാശേരി ശാന്തിപുരം കൊച്ചു കാലായിൽ വൈശാഖ് രാജ് (24) എന്നിവരാണ് മരിച്ചത്.

ബുധനാഴ്ച രാത്രി പതിനൊന്നേ കാലോടെ ടി.കെ റോഡിൽ മഞ്ഞാളി ജംഗ്ഷന് സമീപമായിരുന്നു അപകടം. മല്ലപ്പള്ളി എഴുമറ്റൂർ മഠത്തിൽ കാവുങ്കൽ രതീഷി (28) നാണ് പരിക്കേറ്റത്. പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നന്ദകുമാർ ഇന്ന് പുലർച്ചെ മൂന്നിനും വൈശാഖ് രാജ് അഞ്ചു മണിയോടെയുമാണ് മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ രതീഷ് പുഷ്പഗിരി ആശുപത്രിയിലെ തീവ്രപരിചരചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsThiruvalla Bike Accident
News Summary - Thiruvalla Bike Accident -Kerala News
Next Story