Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരൂരിലെ കുട്ടികളുടെ...

തിരൂരിലെ കുട്ടികളുടെ മരണം; ജനിതക രോഗമെന്ന്​ ഡോക്​ടർ

text_fields
bookmark_border
തിരൂരിലെ കുട്ടികളുടെ മരണം; ജനിതക രോഗമെന്ന്​ ഡോക്​ടർ
cancel

മലപ്പുറം: തിരൂരിൽ ഒമ്പതുവർഷത്തിനിടെ ആറുകുട്ടികൾ മരിച്ചത്​ ജനിതകപ്രശ്​നങ്ങൾ മൂലമെന്ന്​ ചികിത്സിച്ച ഡോ. നൗഷ ാദ്​. ജനിതക തകരാറുകൾ മൂലം പ്രതിരോധ ശേഷി കുറയുന്ന (സിഡ്​സ്​) സഡൻഡെത്ത്​ ഇൻഫൻറ്​ സിൻഡ്രോം രോഗമാണ്​ കുട്ടികൾക് കുണ്ടായിരുന്നത്​. ഇതേ തുടർന്ന്​ വിദഗ്​ധ ചികിത്സക്ക്​ അയച്ചിരുന്നുവെന്നും ഡോക്​ടർ പറഞ്ഞു.

‘ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ കൂടുതലായും ബാധിക്കുന്നത്. യു.എസിലാണ്​ ഈ രോഗം കണ്ടുവരുന്നുണ്ട്​. ഈ രോഗമുള്ള കുഞ്ഞുങ്ങൾ ഉറക്കത്തിലാണ്​ മരണപ്പെടുന്നത്​. മരിച്ചവരിൽ രണ്ടുകുട്ടികളെ ചികിത്സിച്ചിട്ടുണ്ട്​​. ഈ രോഗം ബാധിച്ചവർ സാധാരണ ഒരുവയസ്സാകു​േമ്പാഴേക്ക്​ മരണപ്പെടാറുണ്ട്​. നാലരവയസ്സുവരെ ഒരു കുട്ടി ജീവിച്ചത്​ ഭാഗ്യം കൊണ്ടാകാമെന്നും ഡോക്​ടർ അഭിപ്രായപ്പെട്ടു.

9 വർഷത്തിനിടെ ഒരേ മാതാപിതാക്കളുടെ ആറ് കുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത സംശയിച്ച്​ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. ഇന്നലെ മരിച്ച ആറാമത്തെ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്​തിരുന്നു. എന്നാല്‍ സ്വാഭാവിക മരണമാണെന്നായിരുന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തൽ.

തിരൂരിലെ കുട്ടികളുടെ മരണം: അ​ന്വേ​ഷ​ണം തു​ട​രും

തി​രൂ​ർ: ദ​മ്പ​തി​ക​ളു​ടെ ആ​റ്​ കു​ട്ടി​ക​ൾ ഒ​മ്പ​തു വ​ർ​ഷ​ത്തി​നി​ടെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ, ആ​റാ​മ​ത്തെ കു​ഞ്ഞി​​െൻറ മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ലും അ​ന്വേ​ഷ​ണം തു​ട​രു​മെ​ന്ന് പൊ​ലീ​സ്. 93 ദി​വ​സം പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​യു​ടെ പ്രാ​ഥ​മി​ക പോ​സ്​​റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ സ്വാ​ഭാ​വി​ക മ​ര​ണ​മെ​ന്നാ​ണു​ള്ള​ത്. പൊ​ലീ​സി​​െൻറ ഇ​തു​വ​രെ​യു​ള്ള വി​ല​യി​രു​ത്ത​ലും അതുതന്നെ. എ​ന്നാ​ൽ, രാ​സ​പ​രി​ശോ​ധ​ന ഫ​ലം കാ​ത്തി​രി​ക്കു​ക​യാ​ണ്. എ​ല്ലാ​വ​രു​ടെ​യും മ​ര​ണ​കാ​ര​ണം ഒ​രേ ഘ​ട​ക​മാ​ണോ എന്ന​റി​യാ​ൻ കു​ട്ടി​ക​ളെ പ​രി​ശോ​ധി​ച്ച ഡോ​ക്ട​ർ​മാ​രെ നേ​രി​ൽ കാ​ണു​മെ​ന്ന് തി​രൂ​ർ സി.​ഐ ടി.​പി. ഫ​ർ​ഷാ​ദ് അ​റി​യി​ച്ചു. വീ​ട്ടു​കാ​രി​ൽ​നി​ന്നും ബ​ന്ധു​ക്ക​ളി​ൽ​നി​ന്നും മൊ​ഴി​യെ​ടു​ത്തു. കു​ട്ടി​ക​ളു​ടെ മെ​ഡി​ക്ക​ൽ റെ​ക്കോ​ഡു​ക​ൾ പ​രി​ശോ​ധി​ക്കും. പ്ര​സ​വി​ച്ച് ഒ​രു​മാ​സ​ത്തി​ന​കം മൂ​ന്നാ​മ​ത്തെ കു​ട്ടി മ​രി​ച്ച​ത് അ​പ​സ്മാ​രം മൂ​ല​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. ഈ ​കു​ട്ടി​യു​ടെ പ​രി​ശോ​ധ​ന കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ ജ​നി​റ്റി​ക്‌​സ് വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ഇ​തി​​െൻറ റി​പ്പോ​ർ​ട്ടു​ക​ൾ അ​ന്വേ​ഷ​ണ​ത്തി​ന് സ​ഹാ​യ​ക​മാ​കും.
തി​രൂ​ർ ചെ​മ്പ്ര ത​റ​മ്മ​ൽ റ​ഫീ​ഖ്-​സ​ബ്‌​ന ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​ണ് മ​രി​ച്ച​ത്. ആ​റാ​മ​ത്തെ കു​ട്ടി​യു​ടെ മ​ര​ണം ചൊ​വ്വാ​ഴ്ച​യാ​യി​രു​ന്നു. തു​ട​ർ​ന്ന്​ ബ​ന്ധു ന​ല്‍കി​യ പ​രാ​തി​യി​ൽ തി​രൂ​ർ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കു​ക​യും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു. ഉ​റ​ക്ക​ത്തി​നി​ടെ​യാ​ണ് ഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളു​ടെ​യും മ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdoctermedical newsthirur deathMalappuram News
News Summary - thirur death medical news docter kerala news malappuram news
Next Story