Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുനെല്ലി ക്ഷേത്ര...

തിരുനെല്ലി ക്ഷേത്ര നവീകരണം 10​ ദിവസത്തേക്ക് തടഞ്ഞു

text_fields
bookmark_border
Thirunelli Temple
cancel

കൊച്ചി: വയനാട് തിരുനെല്ലി ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ 10 ദിവസത്തേക്ക് തടഞ്ഞ് ഹൈകോടതി. ക്ഷേത്രത്തിന്റെ പൗരാണിക മൂല്യം തകർക്കാതെ നവീകരണ പ്രവർത്തനങ്ങൾ നടത്താൻ പുരാവസ്തു വിദഗ്​ധരുൾപ്പെട്ട സമിതിയെ നിരീക്ഷണത്തിന്​ നിയോഗിക്കണമെന്ന്​ ആവശ്യപ്പെട്ട് നൽകിയ ഹരജിയിലാണ് നടപടി. കോഴിക്കോട് കുന്ദമംഗലം സ്വദേശി വി. സലീഷ് ആണ് ഹരജി നൽകിയത്.

ഹരജി നൽകുന്നതിന്​ മുമ്പുതന്നെ പുരാവസ്തു വകുപ്പ്​ ഉദ്യോഗസ്ഥർ നവീകരണ പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നെന്ന് കോടതി വിലയിരുത്തി. ഈ സാഹചര്യത്തിൽ ക്ഷേത്രം സന്ദർശിച്ച്​ ചിത്രം സഹിതം റിപ്പോർട്ട്​ നൽകാൻ അഡ്വ. എം.ആർ. അരുൺ കുമാറിനെ അഭിഭാഷക കമീഷനായി നിയോഗിച്ചു. ഇതിനായി കമീഷൻ മേയ് 28ന്​ ക്ഷേത്രം സന്ദർശിക്കണമെന്നും ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്​ ഉത്തരവിട്ടു.

പുരാവസ്തു മൂല്യമുള്ള ക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് പുരാവസ്തു വകുപ്പിന് അറിവില്ലെന്ന മാധ്യമ റിപ്പോർട്ടുകൾ ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

മലബാർ ദേവസ്വം ബോർഡും പുരാവസ്തു വകുപ്പും കമീഷന്​ വേണ്ട സഹായം നൽകണമെന്നും ഉത്തരവിലുണ്ട്​. ക്ഷേത്രത്തിലെ പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസിനെ ഹരജിയിൽ കക്ഷിചേർത്തു. ഹരജി ജൂൺ രണ്ടിന്​ വീണ്ടും പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Thirunelli Temple
News Summary - Thirunelli Temple renovation stopped for 10 days
Next Story