Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപതിമൂന്നുകാരിയുടെ...

പതിമൂന്നുകാരിയുടെ മരണം: സനു മോഹ​െൻറ സുഹൃത്ത് കസ്​റ്റഡിയിൽ

text_fields
bookmark_border
sanu mohan
cancel

കാ​ക്ക​നാ​ട്: മു​ട്ടാ​ർ​പു​ഴ​യി​ൽ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പി​താ​വ് സ​നു മോ​ഹ​െൻറ സു​ഹൃ​ത്തി​നെ പൊ​ലീ​സ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു. ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന പാ​ല​ക്കാ​ട് ചി​റ്റൂ​ർ സ്വ​ദേ​ശി​യെ​യാ​ണ് ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ൾ സ​നു മോ​ഹ​െൻറ സ​ഹാ​യി​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, സ​നു ത​മി​ഴ്നാ​ട്ടി​ൽ ഔ​ദ്യോ​ഗി​ക​മാ​യി വി​വാ​ഹം ക​ഴി​ച്ചി​ട്ടി​ല്ലെ​ന്ന് പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. ക​സ്​​റ്റ​ഡി​യി​ലു​ള്ള സു​ഹൃ​ത്തി​െൻറ മൊ​ഴി​യി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​രം ഉ​ൾ​െ​പ്പ​ടെ സ​നു ഒ​ളി​വി​ൽ ക​ഴി​യാ​ൻ സാ​ധ്യ​ത​യു​ള്ള മൂ​ന്ന് സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സം​ഭ​വ​ത്തി​ൽ സ​നു​വി​െൻറ സു​ഹൃ​ത്തി​െൻറ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ഇ​രു​വ​രെ​യും കൂ​ടാ​തെ മ​റ്റൊ​രാ​ൾ​ക്കും സം​ഭ​വ​ത്തി​ൽ പ​ങ്കു​ണ്ടെ​ന്നാ​ണ് നി​ഗ​മ​നം. സ​നു​വി​ന് ത​മി​ഴ്നാ​ട്ടി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള​താ​യാ​ണ് വി​വ​രം. ഇ​ത് അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മോ എ​ന്ന് പൊ​ലീ​സി​ന് ഭ​യ​മു​ണ്ട്. മാ​ർ​ച്ച് 21നാ​യി​രു​ന്നു ആ​ല​പ്പു​ഴ​യി​ലെ ബ​ന്ധു​വീ​ട്ടി​ൽ നി​ന്ന് പെ​ൺ​കു​ട്ടി​യെ സ​നു​വി​നൊ​പ്പം കാ​ണാ​താ​യ​ത്. അ​ടു​ത്ത ദി​വ​സം മു​ട്ടാ​ർ​പു​ഴ​യി​ലെ മ​ഞ്ഞു​മ്മ​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​ന് സ​മീ​പ​ത്തു​നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

അ​തി​നി​ടെ, മാ​സ​ങ്ങ​ളാ​യി സ​നു ത​ന്നോ​ടും മ​ക​ളോ​ടും അ​ക​ൽ​ച്ച​യി​ലാ​യി​രു​െ​ന്ന​ന്ന് ഭാ​ര്യ മൊ​ഴി ന​ൽ​കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sanu MohanVaiga murder case
Next Story