Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റ് വിഷയം ഹൈകമാൻഡിന് വിട്ടു -കെ. മുരളീധരൻ
text_fieldsbookmark_border
കോഴിക്കോട്: മുസ്ലിം ലീഗിന്റെ മൂന്നാം സീറ്റുമായി ബന്ധപ്പെട്ട വിഷയം ഹൈകമാൻഡ് തീരുമാനത്തിന് വിട്ടതായി കെ. മുരളീധരൻ എം.പി. മുസ്ലിം ലീഗുമായി വിഷയം ചർച്ച ചെയ്തതാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസിന്റെ നിലവിലെ സിറ്റിങ് എം.പിമാർ മാറിനിൽക്കണമെങ്കിൽ അതിന് ഹൈകമാൻഡ് തീരുമാനമുണ്ടാകണം. പരസ്പര വിശ്വാസത്തോടെ എളുപ്പത്തിൽ വിഷയം പരിഹരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ. മുരളീധരൻ എന്നിവരുമായാണ് നേരത്തെ ലീഗ് നേതൃത്വം ചർച്ച നടത്തിയത്.
Next Story

