മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നാമനും രക്ഷപ്പെട്ടു
text_fieldsകൽപറ്റ: വയനാട് മേപ്പാടിയില്‍ മാവോയിസ്റ്റുകൾ ബന്ദിയാക്കിയ മൂന്നാമനും രക്ഷപ്പെട്ടു. ഇതര സംസ്ഥാന തൊഴിലാളിയും ബംഗാൾ സ്വദേശിയുമായ അലാവുദീനാണ് രക്ഷപ്പെട്ടത്. മറ്റ് രണ്ടു പേർ വെള്ളിയാഴ്ച രക്ഷപ്പെട്ടിരുന്നു. മേപ്പാടി എമറാള്‍ഡ് എസ്റ്റേറ്റിലെ ഏലത്തോട്ടത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കിയത്.
ആയുധധാരികളായ മാവോയിസ്റ്റ് സംഘത്തില്‍ പുരുഷന്മാരും സ്ത്രീയും അടക്കം 10 പേർ ഉള്ളതായി രക്ഷപ്പെട്ട തൊഴിലാളി പൊലീസിന് മൊഴി നൽകിയിരുന്നു.മേപ്പാടിയിലെ റിസോർട്ടിൽ നിർമാണ പ്രവർത്തനങ്ങൾക്ക് എത്തിയവരാണ് ബന്ദികളാക്കപ്പെട്ടത്.
അതേസമയം, മാവോയിസ്റ്റുകൾക്കായി പൊലീസും മാവോയിസ്റ്റ് വിരുദ്ധസേനയായ തണ്ടർബോൾട്ടിന്‍റെ 50 അംഗ സംഘവും രാവിലെ തെരച്ചിൽ നടത്തുമെന്നാണ് വിവരം. മാവോയിസ്റ്റുകൾ ഉൾവനത്തിലൂടെ നിലമ്പൂരിലെത്തി രക്ഷപ്പെടാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
