Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊച്ചിയിൽ യുവതിയെ കത്തി കാട്ടി പീഡിപ്പിച്ച സംഭവത്തിൽ മൂന്നാമത്തെ പ്രതിയും പിടിയിൽ

text_fields
bookmark_border
കൊച്ചിയിൽ യുവതിയെ കത്തി കാട്ടി പീഡിപ്പിച്ച സംഭവത്തിൽ മൂന്നാമത്തെ പ്രതിയും പിടിയിൽ
cancel

കൊച്ചി: കൊച്ചിയിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ ആൺ സുഹൃത്തിനൊപ്പം എത്തിയ യുവതിയെ കത്തി കാണിച്ച് പീഡിപ്പിച്ച സംഭവത്തിൽ ‍ഒളിവിൽ പോയ പ്രതികളിൽ മൂന്നാമത്തെ ആളും പിടിയിലായി. അരൂർ സ്വദേശി സഞ്ജയിനെ കൊച്ചിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളിൽ രണ്ടു പേരെ എറണാകുളം സെൻട്രൽ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്‍ററിന് സമീപമാണ് ദാരുണ സംഭവം നടന്നത്. ആക്രമണത്തിനിരയായ യുവതി പത്താം നിലയിൽ നിന്ന് പൂർണ നഗ്നയായി ഓടി രക്ഷപ്പെടുകയായിരുന്നു.സംഭവത്തെ തുടർന്ന് നഗരത്തിലെ ആളൊഴിഞ്ഞ കെട്ടിടങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Third accused arrested in Kochi sexual assault case
Next Story