ഇനിയും ഏകോപനമുണ്ടായില്ലെങ്കിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കും -സുധാകരൻ
text_fieldsകണ്ണൂർ: കോൺഗ്രസിൽ ഇനിയും ഏകോപനമുണ്ടായില്ലെങ്കിൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് സ്ഥാനം രാജിവെക്കുമെന്ന് കെ. സുധാകരൻ എം.പി. തന്നെ സംബന്ധിച്ച് അധികാരം ഒരു വിഷയമല്ലെന്നും സുധാകരൻ സ്വകാര്യ ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
തന്നെ കെ.പി.സി.സി പ്രസിഡന്‍റാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഫ്ലക്സ് പ്രവർത്തകരുടെ സ്വാഭാവിക പ്രതികരണം മാത്രമാണ്. അവർക്ക് ഇഷ്ടമാകുന്ന നേതാവ് പ്രസിഡന്‍റ് ആവണമെന്ന് ആവശ്യപ്പെടുന്നതിൽ തെറ്റില്ല. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് പാർട്ടിയിൽ നടക്കുന്നില്ല. പ്രവർത്തകർക്ക് വികാരം പ്രകടിപ്പിക്കാനുള്ള ഒരു മാർഗമായാണ് താൻ ഇതിനെ കാണുന്നത്. ആരോടും ഫ്ലക്സ് വെക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ല.
കെ.എം. മാണിയുടെ പാർട്ടിയെ എന്ത് വില കൊടുത്തും യു.ഡി.എഫിൽ നിലനിർത്തേണ്ടതായിരുന്നു. വോട്ടെത്ര എന്നതിനപ്പുറം സാമൂഹികപ്രതികരണം അതുണ്ടാക്കുമെന്ന് തിരിച്ചറിയണമായിരുന്നു. യു.ഡി.എഫ് ദുർബലമാകുന്നു എന്ന തോന്നൽ ജനങ്ങളിലുണ്ടായി.
ഏറ്റവും കൂടുതൽ വിമർശനം നേരിട്ട കെ.പി.സി.സി പ്രസിഡന്‍റല്ല മുല്ലപ്പള്ളി രാമചന്ദ്രനെന്നും കെ. സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

