Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പറ്റി പോയി... അണ്ണാ വൈറൽ ആക്കരുത്, സോറി; മോഷ്ടിച്ച ഏണി ക്ഷമാപണം നടത്തിയ കത്തോടെ തിരിച്ചെത്തിച്ച് കള്ളന്മാർ

text_fields
bookmark_border
പറ്റി പോയി... അണ്ണാ വൈറൽ ആക്കരുത്, സോറി; മോഷ്ടിച്ച ഏണി ക്ഷമാപണം നടത്തിയ കത്തോടെ തിരിച്ചെത്തിച്ച് കള്ളന്മാർ
cancel

തിരുവനന്തപുരം: മോഷ്ടിച്ച ഏണി ക്ഷമാപണം നടത്തിയ കത്തോടെ തിരികെ എത്തിച്ച് കള്ളന്മാർ. അരുവിക്കരക്ക് സമീപം വട്ടക്കുളത്തെ പവർ ടൂൾസ് വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തിൻ നിന്നാണ് 27ാം തിയതി അലൂമിനിയം ഏണി മോഷണം പോയത്. 29-ാം തിയതിയാണ് ഏണി മോഷണം പോയ വിവരം കട‍യുടമ അറിയുന്നത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് പാറശ്ശാല രജിസ്ട്രേഷനിലെത്തിയ രണ്ട് പേർ ഏണിയുമെടുത്ത് കടന്നു കളഞ്ഞത് ശ്രദ്ധിച്ചത്. കടയുടമ ഉച്ചഭക്ഷണം കഴിക്കാൻ വീട്ടിൽ പോയ സമയത്താണ് ഇവർ ബൈക്കിലെത്തി ഏണിയുമായി കടന്നുകളഞ്ഞത്.

തുടർന്ന് ഇയാൾ അരുവിക്കര പൊലീസിൽ പരാതി നൽകി. അതിനിടെ കടയിൽ നിന്നും ഏണി എടുത്തുകൊണ്ടുപോകുന് ദൃശ്യം പല വാട്സ്ആപ് ഗ്രൂപ്പുകളിലും പ്രചരിച്ചു. ഇതു കാരണമാകാം ഏണി എടുത്തവർ 30-ാം തിയതി ഏണിയും ക്ഷമാപണം നടത്തിയ കത്തും കടയിൽ കൊണ്ടുവച്ചത്. ഓരു സാധനം എടുക്കാൻ വേണ്ടിയാണ് ഏണി എടുത്തതെന്നും പെട്ടെന്നു തന്നെ തിരികെ വെക്കണമെന്ന് കരുതിയതാണെന്നും കത്തിൽ പറയുന്നു. മൂന്ന് തവണ സോറി പറഞ്ഞാണ് കത്ത് അവസാനിപ്പിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Thieves return stolen ladder with apology letter
Next Story